സഊദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി മുതല്‍ വിദേശ നിക്ഷേപകര്‍ക്കും അംഗത്വം
റിയാദ്: സഊദി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡില്‍ മുതല്‍ വിദേശ നിക്ഷേപകര്‍ക്കും അംഗത്വം നൽകുന്നതിന് തീരുമാനം. സഊദി മന്ത്രിസഭയാണ് ഇതിനു അംഗീകാരം നൽകിയത്. ചേംബര്‍ ഓഫ് കോമെഴ്‌സ് നിയമത്തില്‍ അടിമുടി മാറ്റം വരുത്തിയുള്ള പരിഷ്കാരത്തിന് സഊദി മന്ത്രി സഭ അംഗീകാരം നൽകിയതോടെയാണ് വിദേശ നിക്ഷേപകര്‍ക്ക് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം ലഭ്യമായത്. കൗണ്‍സില്‍ ഓഫ് സഊദി ചേംബേഴ്‌സ് എന്നത് ഫെഡറേഷന്‍ ഓഫ് സഊദി ചേംബേഴ്‌സ് എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ചേംബർ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തിന് മാനദണ്ഡമായിരുന്ന സഊദി ദേശീയത റദ്ദാക്കിയാണ് വിദേശികള്‍ക്കും അവസരം ഒരുക്കിയത്. സഊദി മന്ത്രി സഭ പുതിയ നിയമത്തിന് അനുമതി നല്‍കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഒരേ പ്രദേശത്ത് ഒന്നിലധികം ചേംബര്‍ ഓഫ് കൊമേഴ്‌സ് സ്ഥാപിക്കുന്നതിനുള്ള അനുവാദം, പുതിയ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാണിജ്യ രജിസ്‌ട്രേഷന്‍ തിയ്യതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഫീസില്‍ ഇളവ് അനുവദിക്കുക, രാജ്യത്ത് ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും പരിശീലനം നേടുന്നതിനുമുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ തീരുമാനങ്ങൾ ഉൾപ്പെടെ നിരവധി മാറ്റങ്ങളാണ് പരിഷ്‌കരിച്ച നിയമത്തില്‍ വരുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."