നഗരമധ്യത്തില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കീഴടങ്ങി
കൊല്ലം: നഗരമധ്യത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തില്‍ സിയാദ് (32) കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ നഹാസ്, ഷെഫീഖ്, ഇജാസ്, ഷെമീര്‍ എന്നിവര്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങിയത്.
പ്രതികളെ ഇന്നലെ രാത്രിയോടെ കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനില്‍ എത്തിച്ചു. ഇക്കഴിഞ്ഞ 16ന് രാത്രി 12ഓടെയാണ് ചിന്നക്കട മഹാറാണി മാര്‍ക്കറ്റില്‍ വച്ച് യുവാവിനെ വെട്ടി മാരകമായി പരുക്കേല്‍പ്പിച്ചത്. പൊലിസെത്തി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മറിഞ്ഞ ഓട്ടോയ്ക്ക് സമീപത്ത് നിന്ന് ഒരു ഹോക്കി സ്റ്റിക്കും മൊബൈലും പേഴ്സും പൊലിസ് കണ്ടെണ്ടടുത്തു.
ചിന്നക്കട ഉഷ തിയറ്റര്‍ ജങ്ഷനില്‍ വച്ച് സിയാദിനെ ആക്രമിച്ചതിന്റെ തുടര്‍ച്ചയാണ് ഒരു കിലോമീറ്റര്‍ അകലെയുള്ള മഹാറാണി മാര്‍ക്കറ്റില്‍ നടന്നത്. ചിന്നക്കടയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ പ്രാണരക്ഷാര്‍ഥം മഹാറാണി മാര്‍ക്കറ്റ് ഭാഗത്തേക്ക് വാഹനം ഓടിച്ചു വന്നപ്പോള്‍ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞു. വീണ്ടണ്ടും ആക്രമിച്ച് സിയാദ് മരിച്ചെന്ന് ഉറപ്പുവരുത്തി സംഘം പിന്‍വാങ്ങുകയായിരുന്നു.
കഴുത്തിന്റെ പിന്‍ഭാഗത്ത് കുത്തും വെട്ടുമേറ്റതിനെ തുടര്‍ന്നാണ് രക്തം വാര്‍ന്നത്. ഹോക്കി സ്റ്റിക്ക് കൊണ്ടണ്ടുള്ള അടിയേറ്റ് സിയാദിന്റെ വാരിയെല്ലുകളും തകര്‍ന്നിരുന്നു. കേസിലെ പ്രതികളെ കണ്ടെണ്ടത്താന്‍ ഈസ്റ്റ് പൊലിസ് അന്വേഷണം നടത്തി കൊണ്ടിരിക്കുമ്പോഴാണ് കീഴടങ്ങല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."