എം.എസ്.എഫ് സംസ്ഥാന സമ്മേളനം ഇന്നുമുതല്‍
കണ്ണൂര്‍: 'വിദ്യാര്‍ഥിത്വം ഉയര്‍ത്തുക' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിനു പൊലിസ് മൈതാനിയിലെ ഹബീബ് സ്‌ക്വയറില്‍ കൊടിയുയര്‍ന്നു. ടി.പി അഷ്‌റഫലിയാണു കൊടിയേറ്റിയത്. ഷമീര്‍ ഇടിയാറ്റിലിന്റെ നേതൃത്വത്തില്‍ പാലക്കാട് പുതുനഗരത്ത് നിന്നെത്തിയ പതാക ജാഥയെയും അസീസ് കളത്തൂരിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നിന്നെത്തിയ കൊടിമര ജാഥയെയും കാല്‍ടെക്‌സ് സി.എച്ച് സര്‍ക്കിളില്‍ മുസ്‌ലിംലീഗിന്റെയും പോഷക സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചാണു സമ്മേളന നഗരിയിലേക്ക് ആനയിച്ചത്.
പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, എം.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.ജി മുഹമ്മദ്, ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് നസീര്‍ പുത്തൂര്‍, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ എം.എ കരീം, ഹരിത സംസ്ഥാന പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ, ജനറല്‍ സെക്രട്ടറി മുഫീദ തസ്‌നി എന്നിവര്‍ പങ്കെടുത്തു. പതാക കൊടിമര ജാഥകളെ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, നേതാക്കളായ വി.പി വമ്പന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ.എ ലത്തീഫ്, ടി.എ തങ്ങള്‍, യു.വി മൂസഹാജി, പി.കെ സുബൈര്‍, അഡ്വ. ടി.പി.വി കാസിം, റഹീസ് പെരുമ്പ, ഷാക്കിര്‍ ആഡൂര്‍, സി.കെ നജാഫ്, മുഹമ്മദ് കുഞ്ഞി കുപ്പം എന്നിവര്‍ സ്വീകരിച്ചു.
ജാഥയ്ക്ക് എം.എസ്.എഫ് ഭാരവാഹികളായ മാടാല മുഹമ്മദലി, ടി.എ ഫാസില്‍, ഫസല്‍ വയനാട്, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, ഷരീഫ് വടക്കയില്‍, സി.കെ മുഹമ്മദലി, ഫൈസല്‍ ചെറുകുന്നോന്‍, റിയാസ് പുല്‍പറ്റ, വി.വി.കെ മുസ്തഫ തങ്ങള്‍, പി.വി ഹാരിസ്, ഷറഫുദ്ദീന്‍ ജിഫ്‌രി, അബ്ദുല്‍ ബാസിത്, മിസ്ബാഹ് കീഴരിയൂര്‍, യൂസഫ് വല്ലാഞ്ചിറ നേതൃത്വം നല്‍കി.
ഇന്നുരാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനം മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം.പി ഉദ്ഘാടനം ചെയ്യും. 12 സെഷനുകളിലായി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംവദിക്കും. രാത്രി ഏഴിന് പൊതുസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാകും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണവും കെ.എം ഷാജി എം.എല്‍.എ സമാപന പ്രഭാഷണവും നടത്തും. നാളെ രാവിലെ നടക്കുന്ന കൗണ്‍സിലില്‍ പുതിയ സംസ്ഥാനഭാരവാഹികളെ തെരഞ്ഞെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."