ഖത്തര്‍ ഉപരോധം നീക്കാനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നന്ദി അറിയിച്ച് ജി.സി.സി.സെക്രട്ടറി ജനറല്‍
ദോഹ: ഖത്തര്‍ ഉപരോധവുമായി .ബന്ധപ്പെട്ട് കുവൈത്ത് വിദേശകാര്യ മന്ത്രിയും ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ഷെയ്ഖ് ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാ പുറത്തിറക്കിയ പ്രസ്താവനയെ സ്വാഗതം ചെയ്ത് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍ ഹജ്റഫ്.
ഗള്‍ഫ് മേഖലയിലെ സമധാനാവും സ്ഥിരതയും ശക്തിപ്പെടുത്താന്‍ കുവൈത്ത് സ്വീകരിക്കുന്ന നിലപാടുകളെ ജി.സി.സി സെക്രട്ടറി ജനറല്‍ പ്രശംസിച്ചു.
ഖത്തര്‍ ഉപരോധം പിന്‍വലിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കുന്നതായും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു. ട്രംപിന്റെ ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ പുരോഗതി കൈവരിച്ചതായി കുവൈത്ത് വിദശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസര്‍ അല്‍ സബ നേരത്തെ അറിയിച്ചിരുന്നു.
ഫലപ്രദമായ ചര്‍ച്ച അടുത്തിടെ നടന്നിരുന്നു. അന്തിമ ധാരണയിലെത്താനുള്ള താല്‍പ്പര്യം എല്ലാ ഭാഗത്തുനിന്നും ഉണ്ടായി. മധ്യസ്ഥം വഹിക്കുന്ന വൈറ്റ്ഹൗസ് മുതിര്‍ന്ന ഉപദേഷ്ടാവ് ജരെദ് കുഷ്നറിന് നന്ദി പറയുന്നതായും ഷെയ്ഖ് അഹ്മദ് നാസര്‍ അല്‍ സബ കുവൈത്ത് ടി.വിയോടു പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."