ഹോട്ടലിലെ ബുക്കിങ് റദ്ദാക്കി; ഭീകരനല്ലെന്ന് ശിവകുമാര്‍
മുംബൈ: കര്‍ണാടക പ്രതിസന്ധി കൂടുതല്‍ രൂക്ഷതയിലേക്ക്. എം.എല്‍.എമാരെ കാണാനായി മുംബൈയിലെത്തിയ ഡി.കെ ശിവകുമാറിന്റെ റൂം ബുക്കിങ് ഹോട്ടല്‍ അധികൃതര്‍ റദ്ദാക്കി. അടിയന്തര സാഹചര്യം കാരണമാണെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. അതേസമയം, എം.എല്‍.എമാരെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് ശിവകുമാര്‍. താന്‍ ഭീകരനല്ലെന്ന് റൂം ബുക്കിങ് റദ്ദാക്കിയ നടപടിയില്‍ അദ്ദേഹം പ്രതികരിച്ചു. തന്റെ കയ്യില്‍ ആയുധങ്ങള്‍ ഇല്ലെന്നും ഹൃദയം മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു എം.എല്‍.എയുമായി ബന്ധപ്പെട്ടിരുന്നു. സുഹൃത്തുക്കളെ കാണാന്‍ വെമ്പുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. രാഷട്രീയത്തില്‍ സ്ഥായിയായ ശത്രുത ആരോടും ഉണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെയാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്. അപ്പോള്‍ തന്നെ പൊലിസ് അദ്ദേഹത്തെ ഹോട്ടലിന് മുന്നില്‍ തടഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."