HOME
DETAILS
MAL
ഒന്ന്- അഞ്ച് എല്‍പി, ആറ്- എട്ട് യു.പി; സ്കൂളുകളുടെ ഘടനാ മാറ്റം ഹൈക്കോടതി അംഗീകരിച്ചു
backup
July 10 2019 | 05:07 AM
കൊച്ചി: സ്കൂളുകളുടെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ചുള്ള ഘടനാമാറ്റത്തിനാണ് ഹൈക്കോടതി അംഗീകാരം നല്‍കിയത്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എല്‍.പി ഒന്ന് മുതല്‍ അഞ്ച് വരെയും യു.പി ആറ് മുതല്‍ എട്ട് വരെയുമാണ്.
കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് എല്‍.പി ഒന്ന് മുതല്‍ നാല് വരെയും യു.പി അഞ്ച് മുതല്‍ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. നാല്പതോളം സ്കൂള്‍ മാനേജ്മെന്റുകള്‍ നല്കിയ ഹരജികളിലാണ് ഹൈക്കോടതി വിധി. സംസ്ഥാനത്തെ സ്കൂളുകളില്‍ കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കാത്തത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."