ശിഹാബ് തങ്ങള്‍ കേരളംകണ്ട ഉന്നതനായ മതേതര നേതാവ്: കെ. മുരളീധരന്‍
കോഴിക്കോട്: ശിഹാബ് തങ്ങള്‍ കേരളംകണ്ട ഏറ്റവും ഉന്നതനായ സെക്കുലര്‍ നേതാവായിരുന്നുവെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടന്ന ശിഹാബ് തങ്ങള്‍-ഭാഷാസമര അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയെ പിടിച്ചുനിര്‍ത്താനും വര്‍ഗീയതക്കെതിരേ പ്രതികരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞുവെന്നും മുരളീധരന്‍ പറഞ്ഞു.
സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തോടു കാണിക്കുന്ന നീതിനിഷേധങ്ങള്‍ക്കെതിരേ നടന്ന അത്യുജ്ജ്വല പോരാട്ടമായിരുന്നു മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടന്ന ഭാഷാസമരം. അറബി ഭാഷയെ നിഷ്ഠൂരമായി വധിക്കാനുള്ള ശ്രമം നടന്നപ്പോള്‍ അതിനെതിരേയുള്ള പോരാട്ടമായിരുന്നു അത്. സമരത്തില്‍ ധീരരക്തസാക്ഷിത്വം വഹിച്ച മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവര്‍ നമുക്കുമുന്നില്‍ വലിയൊരു മാതൃകയാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഭാഷാസമര അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. മലയാളി മുസ്‌ലിമിന്റെ മതജീവിതവും ആഗോള വീക്ഷണവും എന്ന വിഷയത്തില്‍ അജയ് പി. മങ്ങാട്ടും ഭീകരതയും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സി.പി ജോണും സംസാരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, സെക്രട്ടറിമാരായ എം.സി മായിന്‍ ഹാജി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, ജില്ലാ ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, എം.എ റസാഖ് മാസ്റ്റര്‍, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.പി താഹിര്‍, സി.പി.എ അസീസ്, പി.എ അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, സി.എച്ച് ഇഖ്ബാല്‍, പി.കെ ഫിറോസ്, കെ.ടി അബ്ദുറഹിമാന്‍, എം.എ സമദ്, അഷ്‌റഫ് മടാന്‍, നജീബ് കാന്തപുരം, അഡ്വ. എ.വി അന്‍വര്‍ സംസാരിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."