'സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പം'; കര്‍ഷക സമരത്തെ വീണ്ടും പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
ഒട്ടാവ: കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിച്ച നീരസം വകവയ്ക്കാതെ കര്‍ഷക സമരത്തെ വീണ്ടും പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയിലെ കര്‍ഷകര്‍ നയിക്കുന്ന സമാധാനപരമായ പ്രതിഷേധത്തിനൊപ്പമെന്ന് ട്രൂഡോ വീണ്ടും പറഞ്ഞു.
'കാനഡ എപ്പോഴും ലോകത്തെവിടെയും നടക്കുന്ന, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പമാണ്'- കര്‍ഷക സമരത്തെ പിന്തുണച്ചതിന് ഇന്ത്യ നീരസം പ്രകടിപ്പിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ ട്രൂഡോ പറഞ്ഞു.
ഇതിന്റെ പരിണിതഫലം എന്തായിരിക്കുമെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, കാനഡ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
Prime Minister Justin Trudeau asked moments ago about whether he is concerned that his comments on the #FarmersProtests will hurt relations with India
— Natasha Fatah (@NatashaFatah) December 4, 2020
Here's his reponse: pic.twitter.com/01MRKxcqBP
ട്രൂഡോയുടെ ആദ്യ പരാമര്‍ശം വന്നതിനു പിന്നാലെ ഇന്ത്യ കനേഡിയന്‍ അംബാസഡറെ വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. നയതന്ത്ര ബന്ധത്തില്‍ ഗുരുതരമായ അപകടമുണ്ടാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതു വകവയ്ക്കാതെയാണ് ട്രൂഡോ വീണ്ടും പ്രസ്താവന നടത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."