സര്‍ക്കാര്‍ പ്ലാച്ചിമടയിലെ ജനതയെ വഞ്ചിക്കരുത്: സര്‍വ്വോദയ മണ്ഡലം
പാലക്കാട്: പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനം ലംഘിച്ച് പ്ലാച്ചിമട ജനതക്ക് നീതി നിഷേധിക്കുന്നതിനും അവരെ വഞ്ചിക്കുന്നതിനും തയ്യാറാവരുതെന്ന് കേരള സര്‍വ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു പറഞ്ഞു. പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കേരള സര്‍വ്വോദയ മണ്ഡലം സംസ്ഥാന സമിതി ജില്ലാ കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ അനുഭാവ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ അധ്യക്ഷനായ ചടങ്ങില്‍ കേരള സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പുതുശ്ശേരി ശ്രീനിവാസന്, സംസ്ഥാന സെക്രട്ടറിമാരായ യു. രാമചന്ദ്രന്, സുധീര്‍ ആര്യാട്, ടി.എം വര്‍ഗീസ്, കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രറി ഇയ്യച്ചേരി കുഞ്ഞി കൃഷ്ണന്, എറണാകുളം ജില്ലാ പ്രസിഡന്റ് സദാശിവന് പിള്ള, തൃശൂര്‍ ജില്ലാ സെക്രട്ടറി പി.എസ്. സുകുമാരന്‍, ഐക്യദാര്‍ഢ്യ സമിതി സംസ്ഥാന ചെയര്മാന് വിജയന് അമ്പലക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."