മലമ്പുഴ ഉദ്യാനത്തില്‍ : ഗവര്‍ണര്‍സീറ്റില്‍ ടെലസ്‌കോപ്പ് സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം
പാലക്കാട്: മലമ്പുഴ ഉദ്യാനത്തില്‍ ആനയുള്‍പ്പെടെ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഗവര്‍ണര്‍സീറ്റില്‍ ടെലസ്‌കോപ് സ്ഥാപിക്കുന്നതിനെതിരേ പ്രതിക്ഷേധം. ജലസേചനവകുപ്പ് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് വിനോദസഞ്ചാരികള്‍ക്ക് കാണാന്‍ പുതിയ ടെലസ്‌കോപ്പ് സ്ഥാപിക്കുന്നത്. മുന്‍പ് ഇവിടെ സ്ഥാപിച്ചിരുന്ന ടെലസ്‌കോപ് മോഷണം പോയിരുന്നു. വര്‍ഷങ്ങളായിട്ടും അതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
വീണ്ടും ഇപ്പോള്‍ എട്ടു ലക്ഷം മുടക്കി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത രണ്ട് പുതിയ വാനിരീക്ഷണ യന്ത്രമാണ് സ്ഥാപിക്കുന്നത്. പഴയ ദൂരദര്‍ശിനി ടവറിലാണ് സ്ഥാപിക്കുന്നത്. പട്ടാപ്പകല്‍ പോലും ആനയും, കാട്ടുപോത്തും, പന്നിയും, മറ്റു മൃഗങ്ങളും നടമാടുന്ന ഇവിടെ രാത്രി ഏഴു മണിക്ക് ശേഷമാണ് വാനിരീക്ഷണം നടത്താന്‍ സൗകര്യമൊരുക്കുന്നത്.
മാത്രമല്ല ആള്‍പെരുമാറ്റം വളരെ കുറവായ ഇവിടെ കുട്ടികളും മറ്റും വാനിരീക്ഷണം നടത്താന്‍ എത്തുമ്പോള്‍ യാതൊരു സുരക്ഷയും ഒരുക്കാന്‍ ജലസേചന വകുപ്പിന് കഴിയില്ല. എട്ട് വര്‍ഷം ഒരു യുവതിയെ ഇവിടെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവും നടന്നിരുന്നു. മുന്‍പ് രണ്ട് കൊലപാതകവും ഇതിനടുത്താണ് നടന്നത്. ഇവിടെയാണ് ശുക്രനെയും നക്ഷത്രങ്ങളെയും അടുത്തുനിന്ന് കാണാന്‍ വാനിരീക്ഷണ യന്ത്രം സ്ഥാപിക്കുന്നത്.
ശിലോദ്യാനത്തിന് സമീപം ഉണ്ടായിരുന്ന വഴി നേരത്തെ സുരക്ഷയുടെ പേരില്‍ അടച്ചിരുന്നു. ഈ വഴി വീണ്ടും തുറന്നു കൊടുക്കാനാണ് നീക്കം നടക്കുന്നത്. വഴി തുറന്ന് കൊടുത്താല്‍ വേട്ടക്കാര്‍ക്ക് എളുപ്പത്തില്‍ ഇവിടെ എത്താനാകും. രാത്രി മാത്രമേ ടെലസ്‌കോപ്പിലൂടെ കാഴ്ച കാണാന്‍ പറ്റുകയുള്ളുവെന്നാണ് അറിയുന്നത്. അങ്ങിനെയെങ്കില്‍ വളരെ കുറച്ചു പേരെ കാഴ്ച കാണാന്‍ എത്തുകയുള്ളൂ. സ്ത്രീകള്‍ക്ക് ഇവിടെയെത്തി കാഴ്ച കാണാന്‍ പൊലിസിന്റെ സഹായം അത്യാവശ്യമാണ്. ഒന്നിലധികം പൊലിസുകാരെ നിയമിക്കണം. പിന്നെ വന്യമൃഗങ്ങളുടെ ശല്യം ഭയന്ന് ടൂറിസ്റ്റുകള്‍ ഇവിടെ ഏത്താനും ഭയക്കും.
വാനിരീക്ഷണ യന്ത്രം പഴയ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചാല്‍ എല്ലാവര്‍ക്കും സൗകര്യമാവും. മാത്രമല്ല, രാത്രി എട്ടിന് ശേഷം ഉദ്യാനം അടച്ചാലും ഇവിടെയെത്തി നക്ഷത്രങ്ങളെ അടുത്ത് കാണാന്‍ പറ്റും. യാതൊരു ശല്യവും ഉണ്ടാവുകയുമില്ല. ഗവര്‍ണര്‍സീറ്റില്‍ ടെലസ്‌കോപ്പ് സ്ഥാപിക്കുന്നതിന് ഇവിടത്തെ ചില ഉദ്യോഗസ്ഥാര്‍ക്കും താല്‍പര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."