HOME
DETAILS
MAL
ജുബൈല്‍ വിഖായ ഹജ്ജ് ട്രെയിനിങ് നടത്തി
backup
July 10 2019 | 07:07 AM
ദമാം: കിഴക്കന്‍ പ്രവിശ്യ സമസ്ത ഇസ്‌ലാമിക് സെന്റര്‍ ജുബൈല്‍ കമ്മിറ്റിക്ക് കീഴില്‍ വിഖായ ഹജ്ജ് വളണ്ടിയര്‍ ട്രെയിനിങ് നടത്തി. ഈ വര്‍ഷത്തെ ഹാജിമാര്‍ക്കുള്ള സേവനം ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍ക്കായാണ് ട്രെയിനിങ് സംഘടിപ്പിച്ചത്. ഈ വര്‍ഷം ജുബൈലില്‍ നിന്നും മുപ്പത്തിയഞ്ചോളം വിഖായ പ്രവര്‍ത്തകരാണ് മിന ഓപ്പറേഷനായി മക്കയിലേക്ക് തിരിക്കുക.
ജുബൈല്‍ എസ് ഐ സിക്ക് കീഴിലെ സമസ്ത ഇസ്‌ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ട്രെയ്‌നിങ് സെഷന്‍ എസ് ഐ സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിസഡന്റ് സുലൈമാന്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. വിഖായ ചെയര്‍മാന്‍ റിയാസ് ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. സേവനം ആത്മീയതയിലൂടെ എന്ന വിഷയത്തില്‍
ദാവൂദ് അലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. എസ് ഐ സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സിക്രട്ടറി റാഫി ഹുദവി കൊരട്ടിക്കര ആശംസയര്‍പ്പിച്ചു. ജുബൈല്‍ വിഖായ കണ്‍വീനര്‍ സാബിത് എടവണ്ണപ്പാറ സ്വാഗതവും വിഖായ ഫൈനാന്‍സ് കണ്‍വീനര്‍ ഇര്‍ജാസ് മൂഴിക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."