ബഹ്റൈനിലാരംഭിച്ച പതിനാറാമത് 'മനാമ ഡയലോഗ്' ഞായറാഴ്ച സമാപിക്കും
മനാമ: അന്താരാഷ്ട്ര തലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പതിനാറാമത് മനാമ ഡയലോഗ് ഞായറാഴ്ച ബഹ്റൈനില്‍ സമാപിക്കും.
പുതിയ സാഹചര്യത്തില്‍ അറബ് മേഖലയിലെയും അന്താരാഷ്ട്ര തലങ്ങളിലെയും വിദേശകാര്യ നയം, സുരക്ഷാ നയം എന്നിവയും അവക്ക് മുന്നിലുള്ള വെല്ലുവിളികളും ചര്‍ച്ചയാകുന്ന മനാമ ഡയലോഗില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, പ്രതിരോധ മന്ത്രിമാര്‍, വിദേശകാര്യ മന്ത്രിമാര്‍, സുരക്ഷാ സമിതി ഉപദേഷ്ടാക്കൾ, സൈനിക കമാൻഡര്‍മാര്‍, രഹസ്യാന്വേഷണ ഏജന്‍സി തലവന്‍മാര്‍ തുടങ്ങി 3,000 ത്തോളം പേരാണ് പങ്കെടുക്കുന്നത്.
ഡയലോകിലെ പൊതുവായ ചര്‍ച്ചകള്‍ക്കു പുറമെ വിവിധ രാഷ്ട്ര നേതാക്കള്‍ തമ്മില്‍ പ്രത്യേക അനുബന്ധ യോഗങ്ങളും നടക്കും.
മധ്യ പൗരസ്ത്യ ദേശത്തെ ആദ്യ സുരക്ഷാ ഉച്ചകോടിയായ മനാമ ഡയലോഗ് ഇൻറര്‍നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റിജിക് സ്റ്റഡീസിെൻറ ഭാഗമായാണ് ബഹ്റൈനില്‍ നടന്നു വരുന്നത്. വര്‍ഷം തോറും നടന്നു വരുന്ന മേഖലാ സുരക്ഷ ഉച്ചകോടി എന്നറിയപ്പെടുന്ന ഈ അന്താരാഷ്ട്ര സംഗമം 2004 മുതലാണ് ബഹ്റൈനില്‍ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.iiss.org/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."