HOME
DETAILS

മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം നടത്തണമെന്ന് ആവശ്യം

  
backup
September 29 2018 | 04:09 AM

%e0%b4%ae%e0%b5%80%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a0%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%b8%e0%b5%8d

കല്‍പ്പറ്റ: മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയം ഭൂമി അതിര്‍ത്തി നിര്‍ണയം നടത്തണമെന്ന് സമീപവാസിയും സ്റ്റേഡിയത്തിനായി 33 സെന്റ് ഭൂമി സൗജന്യമായും നല്‍കിയ പി. അബ്ദുല്‍ ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്റ്റേഡിയം നിര്‍മിക്കുന്നതിന് വിവിധ ഭൂഉടമസ്ഥരില്‍ നിന്നും വിലക്കും സൗജന്യമായും വാങ്ങിയ 6.50 ഏക്കര്‍ ഭൂമി 1990ല്‍ സ്റ്റേഡിയം നിര്‍മാണ കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്ന പി.വി വര്‍ഗീസ് വൈദ്യരാണ് വില്ലേജ് അധികൃതരെ ഏല്‍പ്പിച്ചത്. ഇതില്‍ ഭൂരിഭാഗവും പട്ടയം ഇല്ലാത്തതും പാട്ടക്കരാര്‍ വ്യവസ്ഥയില്‍ ഉള്ളതുമായിരുന്നു. മാറിമാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഈ ഭൂമിക്ക് ആവശ്യമായ അടിസ്ഥാനപരമായ രേഖകള്‍ സമ്പാദിക്കാനും അതിര്‍ത്തി നിര്‍ണയിക്കാനും തയാറായില്ല. സ്റ്റേഡിയം ഭൂമി കയേറിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഗവണ്‍മെന്റ് അനുവദിച്ച ഫണ്ടുപയോഗിച്ച് പഞ്ചായത്ത് അധികൃതര്‍ മതില്‍ നിര്‍മിച്ചതും അതിര്‍ത്തി തിട്ടപ്പെടുത്താതെയാണ്. ഇക്കാരണത്താല്‍ മതിലിന് പുറത്ത് 50 സെന്റില്‍ അധികം സ്ഥലം നഷ്ടപ്പെട്ടു.
വിലക്ക് വാങ്ങിയ ഒരേക്കര്‍ ഭൂമിയില്‍ നിന്നാണ് 33 സെന്റ് സൗജന്യമായി സ്റ്റേഡിയം നിര്‍മാണത്തിന് നല്‍കിയത്. ഈ സ്ഥലം വേര്‍തിരിക്കുന്ന അതിരുകള്‍ ഇല്ലാതിരുന്നതിനാല്‍ റീസര്‍വേ വകുപ്പ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ 58.50 സെന്റ് സ്ഥലം കൂടി സ്റ്റേഡിയം ഭൂമിയിലേക്ക് കൂട്ടി ചേര്‍ത്ത് സര്‍ക്കാര്‍ ഭൂമി എന്ന് രേഖപ്പെടുത്തുകയായിരുന്നു. തന്റെ ഭൂമി ഒഴിവാക്കികൊണ്ടു തന്നെ സ്റ്റേഡിയത്തിന് വിവിധ സര്‍വേ നമ്പറുകളിലായുള്ള 6.50 ഏക്കര്‍ ഭൂമിയുണ്ടെന്ന് ബത്തേരി സഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എല്ലാ ഭൂമികള്‍ക്കും 711 എന്ന ഒരു വില്ലേജ് നമ്പര്‍ രജിസ്റ്റര്‍ അനുവദിച്ചാണ് നികുതി സ്വീകരിച്ചിരുന്നത്.
റീസര്‍വേയില്‍ വന്ന ഈ അവ്യക്തതക്ക് ശേഷം തന്റെ ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയാറിയിട്ടില്ല. ഈ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സബ് കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തനിക്ക് അനുകൂലമായി വിധിയുണ്ടായി. എന്നാല്‍ തന്റെ ഭൂമിയുടെ അപാകതകള്‍ പരിഹരിക്കുന്നതിന് പഞ്ചായത്തിനോട് എന്‍.ഒ.സി ആവശ്യപ്പെട്ടിട്ടും അതുനല്‍കാന്‍ തയാറാകുന്നില്ല. ഇതു സംബന്ധിച്ച് ഹൈക്കോടതി നോട്ടീസ് അയച്ച സാഹചര്യത്തില്‍ തനിക്ക് പഞ്ചായത്ത് എന്‍.ഒ.സി നല്‍കണമെന്നും അബ്ദുല്‍ ജലീല്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി നാസര്‍, പി. സൂപ്പി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago