നടക്കാന്‍ നല്ല വഴി പോലുമില്ലാതെ തച്ചന്‍ച്ചിറക്കാര്‍
സുല്‍ത്താന്‍ ബത്തേരി: നാട്ടില്‍ വികസനമേറെ നടക്കുമ്പോഴും നടക്കാന്‍ വഴിയില്ലാതെ ചെതലയം തച്ചന്‍ചിറ നിവാസികള്‍. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ രണ്ടാം ഡിവിനില്‍ ഉള്‍പെടുന്ന ഒരു ഗോത്രവര്‍ഗകോളനിയടക്കം 60-ാളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ് വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയുന്ന പാതയില്ലാത്തത്.
നിലവില്‍ ഇവിടുത്തുകാര്‍ മണ്‍പാതയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മഴയൊന്നുചാറിയാല്‍ പിന്നെ ഇതുവഴി കാല്‍നടയാത്ര പോലും ദുഷ്്ക്കരമാകും. പാത ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന കാലങ്ങളായുള്ള ഇവരുടെ ആവശ്യം ബന്ധപ്പെട്ടവര്‍ പാടെ അവഗണിക്കുകയാണ്.
ഗതാഗതയോഗ്യമായ പാതയില്ലാത്തതിനാല്‍ ഇവിടേക്ക് വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ വരാറില്ല. ഇതോടെ രോഗികളെ ചുമന്ന് വാഹനമെത്തുന്ന സ്ഥലത്തെത്തിച്ചാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.മഴ പെയ്താല്‍ ചളിക്കുളമാകുന്ന റോഡിലുടെ കാല്‍നടയാത്ര പോലും സാധ്യമാകാത്തതിനാല്‍ പ്രദേശത്തെ 30-ാളം വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്നതും പതിവാണ്. കാട്ടാനയടക്കമുള്ള വന്യമൃഗശല്യം രൂക്ഷമായ ഇവിടെ തെരുവുവിളക്കുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. പ്രദേശത്തിന്റെ വികസനത്തിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അടിയിന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."