ബി.എസ്.എന്‍.എല്‍ സാറ്റ്ലൈറ്റ് ഫോണ്‍ സേവനം ആരംഭിച്ചു
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ സാറ്റ്ലൈറ്റ് ഫോണ്‍ സേവനം ആരംഭിച്ചു. ബ്രിട്ടീഷ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇന്റര്‍നാഷനല്‍ മൊബൈല്‍ സാറ്റ്ലൈറ്റ് ഓര്‍ഗനൈസേഷന്റെ(ഇന്‍മാര്‍സാറ്റ്) സഹായത്തോടെയാണ് കമ്പനി പുതിയ സേവനം ആരംഭിച്ചത്.
നിലവില്‍ നെറ്റ്വര്‍ക്ക് ലഭ്യത കുറഞ്ഞ സ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് ബി.എസ്.എന്‍.എല്‍ പദ്ധതി അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് സേവനം ലഭിക്കുക. പിന്നീട് പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും. ഇതിനായി ഇന്‍മാര്‍സാറ്റ് ബി.എസ്.എന്‍.എല്ലിന് സാറ്റ്ലൈറ്റുകള്‍ ലഭ്യമാക്കും. നിലവില്‍ ഇന്മാര്സാറ്റിന് 12 സാറ്റ്ലൈറ്റുകള്‍ സ്വന്തമായുണ്ട്.
ആദ്യഘട്ടത്തില്‍ ദുരന്ത നിവാരണ സേന, സംസ്ഥാന പൊലിസ്, റെയില്‍വേ, ബി.എസ്.എഫ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍ ഫോണുകള്‍ കൈമാറുമെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. തുടര്‍ന്ന് വിമാനം, കപ്പല്‍ മാര്‍ഗം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കും ഇതിന്റെ ഉപകാരം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിലവില്‍ ടാറ്റാ കമ്മ്യൂണിക്കേഷന്‍ മാത്രമാണ് രാജ്യത്ത് സാറ്റ്ലൈറ്റ് സേവനം നല്‍കുന്നത്.
ബി.എസ്.എന്‍.എല്‍ തന്നെയാണ് കോള്‍നിരക്ക് തീരുമാനിക്കുക. മിനുട്ടിന് 30-35 പൈസയാകും ഇതെന്ന് ഇന്‍മാര്‍സാറ്റ് ഇന്ത്യാ എം.ഡി ഗൗതം ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."