എല്‍.പി, യു.പി ക്ലാസുകളുടെ ഘടനാമാറ്റത്തിന് ഹൈക്കോടതി അംഗീകാരം
കൊച്ചി: ദേശീയ വിദ്യാഭ്യാസ നിയമത്തിലെ എല്‍.പി, യു.പി ക്ലാസുകളുടെ ഘടനാമാറ്റത്തിന് ഹൈകോടതി അംഗീകാരം നല്കി. ഘടന മാറ്റിയതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ 14 വരെ ക്ലാസുകള്‍ ലോവര്‍ പ്രൈമറിയും 57 വരെ ക്ലാസുകള്‍ അപ്പര്‍ പ്രൈമറിയും ആയിരുന്നു. ഇതിനാണ് വിദ്യാഭ്യാസ അവകാശ നിയമം വന്നതോടെ മാറ്റം വരുത്തിയത്. ഇതിനെ ചോദ്യം ചെയ്ത് സ്കൂള്‍ മാനേജ്മെന്റുകള്‍ ഹൈക്കോടതി
യെ സമീപിക്കുകയായിരുന്നു.
ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ലോവര്‍ പ്രൈമറി(എല്‍.പി) വിഭാഗത്തിലേക്കും ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറി(യു.പി) വിഭാഗത്തിലേക്കും മാറ്റുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നിയമം. ഇതിനാണ് േൈഹക്കാടതി ഫുള്‍ ബെഞ്ച് ഇപ്പോള്‍ അംഗീകാരം നല്‍കിയത്.
നിയമം അനുശാസിക്കുന്ന വിധം വിദ്യാഭ്യാസഘടന പുന:ക്രമീകരിക്കുന്നതിന് സര്‍ക്കാര്‍ ഉന്നയിക്കുന്ന തടസവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."