കസ്റ്റഡി മരണത്തെക്കുറിച്ച് മിണ്ടാത്ത സാംസ്കാരിക നായകരേ കണക്കറ്റ് ട്രോളി എ. ജയശങ്കര്‍
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തെ കുറിച്ച് ഒരക്ഷരം മിണ്ടാത്ത സാംസ്കാരിക നായകരേ കണക്കറ്റ് ട്രോളി രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം.
'സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണാനില്ലെന്നും കണ്ടുമുട്ടുന്നവര്‍ ഉടന്‍ നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലോ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലോ അറിയിക്കണമെന്നുമാണ് പരിഹാസം.
അല്ലെങ്കില്‍ കണ്ടുകിട്ടുന്നവര്‍ മന്ത്രി മണിയാശാന്റെ പേഴ്സണല്‍ നമ്പറിലും വിളിച്ചറിയിക്കണമെന്നുമുണ്ട് ആവശ്യം. കേരളത്തെഞെട്ടിച്ച കസ്റ്റഡി മരണവും പൊലിസ് നരനായാട്ടും അരങ്ങേറിയിട്ടും ഒരു പ്രതികരണവും നടത്താത്തവര്ക്കെതിരേയാണ് അദ്ദേഹത്തിന്റെ കളിയാക്കല്‍.
ഫെയ്സ്ബുക്ക് കുറിപ്പ്
കണ്ടവരുണ്ടോ?
സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല.
കണ്ടുമുട്ടുന്നവര്‍ ഉടന്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലോ സിപിഐ(എം) ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. മന്ത്രി മണിയാശാന്റെ പേഴ്സണല്‍ നമ്പറിലും വിളിക്കാം.
സഖാക്കളേ, വേഗം മടങ്ങിവരൂ. അമേരിക്കന്‍ സാമ്രാജ്യത്വം നമ്മുടെ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ അഴിച്ചുവിട്ട ദുഷ്പ്രചരണം ചെറുക്കാന്‍ വര്‍ഗബഹുജന സംഘടനകള്‍ക്കൊപ്പം അണിചേരൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."