കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
എടപ്പാള്‍: കണ്ടനകം കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഒരാഴ്ചയായി ടിക്കറ്റ് ബുക്കിങ്ങും ബസ്സുകളുടെ സമയം രേഖപ്പെടുത്തലും ടിക്കറ്റ് പരിശോധനയും നിലച്ചു.
മാസങ്ങള്‍ക്ക് മുന്‍പും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. പുതിയ എംഡി ചുമതല ഏറ്റതോടെ സമയം പുനക്രമീകരിക്കുകയും ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരെ ഡിപ്പോയിലേക്ക് തിരിച്ചയച്ചയക്കുകയും ചെയ്തതോടെ പ്രവര്‍ത്തനം തടസപ്പെടുകയായിരുന്നു.
യാത്രക്കാരുടെയും നാട്ടുകാരുടേയും പ്രതിഷേധം ശക്തമായതോടെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ സമയം പുനക്രമീകരിച്ച് പ്രവര്‍ത്തനം പുനരാംരംഭിക്കുകയായിരുന്നു. ദീര്‍ഘദൂര ബസുകളുടെ ടിക്കറ്റുകള്‍ ലഭ്യമായിരുന്നതിനാല്‍ തന്നെ നിരവധി ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നത്.
ഇതിന് പുറമെ സംസ്ഥാന വ്യാപകമായി കെ.എസ്.ആര്‍.ടി.സി സര്‍വിസ് കോണ്‍വോയ് അടിസ്ഥാനത്തിലാക്കിയതോടെ ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ ഇവിടെ കയറി സമയം രേഖപ്പെടുത്തിയാണ് കടന്നുപോയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ബുക്കിങ് സൗകര്യവും ബസ്സുകളുടെ പഞ്ചിങ് സംവിധാനവും നിലച്ചതോടെ തൃശൂര്‍ -കോഴിക്കോട് സംസ്ഥാന പാതയിലെ കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യം നിര്‍വഹിക്കാനുള്ള ഇടം മാത്രമായി ചുരുങ്ങുകയാണ് 35 ലക്ഷം ചിലവഴിച്ച് നിര്‍മിച്ച ഈ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."