HOME
DETAILS
MAL
രാജി സമര്‍പിച്ച് മടങ്ങുന്നതിനിടെ എം.എല്‍.എയെ പൂട്ടിയിട്ടു കോണ്‍ഗ്രസ് നേതാക്കള്‍
backup
July 10 2019 | 13:07 PM
ബംഗളൂരു: നാടകീയ രംഗങ്ങള്‍ കര്‍ണാടകയില്‍ തുടരുന്നു . ബുധനാഴ്ച വൈകീട്ടോടെ രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ് എം.എല്‍.എ കെ. സുധാകറിനെ കോണ്‍ഗ്രസ് നേതാക്കള്‍ പൂട്ടിയിട്ടു. സ്പീക്കറെ കണ്ട് രാജിസമര്‍പ്പിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
കെ.പി.സി.സി. അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ എം.എല്‍.എയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കെ. സുധാകറിനെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. സംഭവമറിഞ്ഞ് ഉദ്യോഗസ്ഥരും ബി.ജെ.പി. നേതാക്കളും വിധാന്‍സൗധയിലെ മൂന്നാംനിലയിലെത്തിയെങ്കിലും മുറി തുറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."