HOME
DETAILS

പൊതുവിദ്യാലയങ്ങള്‍ രക്ഷിതാക്കളെ പിഴിയരുത്: സ്‌കൂള്‍ പ്രവേശനത്തിന് അധികമായി വാങ്ങിയ തുക ഉടന്‍ തിരിച്ചു നല്‍കാന്‍ നിര്‍ദേശം

  
backup
May 24 2017 | 21:05 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7

ചെറുവത്തൂര്‍: പൊതുവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് രക്ഷിതാക്കളില്‍ നിന്ന് അധികമായി വാങ്ങിയ തുക ഒരാഴ്ചയ്ക്കകം തിരികെ നല്‍കണം. പ്രവേശനത്തിനു പി.ടി.എ. ഫണ്ടായി നൂറു രൂപ മാത്രം പിരിച്ചെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്നത്. എന്നാല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വികസന നിധിയെന്ന പേരില്‍ രക്ഷിതാക്കളില്‍നിന്ന് വന്‍തുക പിരിച്ചെടുക്കുന്നതായി സംസ്ഥാന വ്യാപകമായി പരാതിയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് അധികമായി വാങ്ങിയ തുക ഉടന്‍ തിരിച്ചു നല്‍കാനും പണം വാങ്ങിയ പ്രധാനാധ്യാപകരോട് വിശദീകരണം തേടാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വിദ്യാലയങ്ങളില്‍ ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കാണ് കൂടുതല്‍ കുട്ടികള്‍ പുതുതായി പ്രവേശനം നേടുന്നത്. ഒന്നാംതരത്തിലേക്കുള്ള പ്രവേശനസമയത്ത് പോലും അയ്യായിരം രൂപ വരെ വാങ്ങുന്നതായി ചില രക്ഷിതാക്കള്‍ രേഖാമൂലം പരാതിനല്‍കിയിരുന്നു. കുട്ടികളുടെ കൈയില്‍ നിന്ന് പണം പിരിക്കുന്നത് മാത്രമാണ് വിലക്കിയിരിക്കുന്നതെന്നും രക്ഷിതാക്കളില്‍ നിന്ന് പണം പിരിക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള വിചിത്രവാദവും ചിലയിടങ്ങളില്‍ ബന്ധപ്പെട്ടവര്‍ ഉന്നയിക്കുന്നുണ്ട്. അതിനിടെ സ്‌കൂള്‍ വികസനത്തിന് സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ രസീത് നല്‍കി സ്വീകരിക്കുന്നത് വിലക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയാല്‍ വിദ്യാലയ വികസനപ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിക്കുമെന്ന് സ്‌കൂള്‍ വികസനസമിതി ഭാരവാഹികള്‍ പറയുന്നു. പൊതുവിദ്യാലയങ്ങള്‍ ജനകീയ കൂട്ടായ്മയില്‍ ഉയര്‍ന്നുവരുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് 'അനധികൃത പണപ്പിരിവ് ' എന്ന വാദത്തിന് പിന്നിലെന്ന് ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയ അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് പണം വാങ്ങുന്നതായി പരാതി ഉയര്‍ന്നപ്പോള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇടപെട്ട് പണപ്പിരിവ് വിലക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago