എല്ലാ ജില്ലകളിലും ഒക്ടോബറോടെ ഡി അഡിക്ഷന് സെന്ററുകള്‍: ഋഷിരാജ് സിങ്
പരപ്പനങ്ങാടി: ലഹരിക്ക് അടിമപെട്ടവരെ മോചിപ്പിക്കുന്നതിനായി സംസ്ഥാനത്ത് പതിനാലു ജില്ലകളിലും ഡി അഡിക്ഷന് സെന്ററുകള്‍ ഒക്ടോബര്‍ മാസത്തോടെ ആരംഭിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ് പറഞ്ഞു. ലഹരിക്കെതിരേ നാട് ഒരുമിക്കുക എന്ന ലക്ഷ്യവുമായി നെടുവ ഗവ. ഹൈസ്കൂളില്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരി ഉപയോഗം കണ്ടെത്തുന്നതിന് അധ്യാപകരും രക്ഷിതാക്കളുമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ അംബിക മോഹന്‍രാജ് അധ്യക്ഷയായി. നല്ല സേവനം കാഴ്ചവെച്ച കെ ഗണേശന്, ബിജു പാറോല്‍ എന്നീ എക്സൈസ് ഉദ്യോഗസ്ഥരെ ഋഷിരാജ് സിങ് ഉപഹാരം നല്കി ആദരിച്ചു. ലഹരിക്കെതിരേ സ്കൂള്‍ അധ്യാപകന് കൂടിയായ യുവ കവി രാഘുനാഥന്‍ കൊളത്തൂര്‍ എഴുതിയ ലഹരി വിരുദ്ധ ഗാനം വിദ്യാര്‍ഥികള്‍ ആലപിച്ചു. ദുരിതാശ്വാസ ക്യാംപില്‍ സജീവമായി സേവനത്തില്‍ ഏര്‍പ്പെട്ട ഷാമിനി എന്ന വിദ്യാര്‍ഥിയെയും ആദരിച്ചു. പ്രധാനാധ്യാപിക ലൈല , നൗഫല്‍ ഇല്ലിയന്‍, വിമുക്തി കോര്‍ഡിനേറ്റര്‍ ഹരികുമാര്‍, പി.ടി.എ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."