ഒടുവില്‍ യാഥാര്‍ഥ്യമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് : നേരിട്ടുള്ള നിയമനത്തിലും, മാറ്റിവച്ച ഒഴിവുകളിലും സംവരണം ഉറപ്പ്
തിരുവനന്തപുരം: ഒടുവില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് യാഥാര്‍ഥ്യമാകുന്നു. മൂന്നുസ്ട്രീമുകളിലും സംവരണം ഉറപ്പാക്കിയുള്ള സ്‌പെഷ്യല്‍ റൂളിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതോടെയാണ് അവസാന കടമ്പയും കടന്നത്. അഡ്വ.ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചട്ട ഭേദഗതി വരുത്തിയിട്ടുള്ളത്.
കെ.എ.എസിന്റെ രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം വേണ്ടെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരേ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇതോടെ സര്‍ക്കാറിനും നിലപാട് മാറ്റാനാവാത്ത അവസ്ഥയായി.
സംവരണത്തിലെ തര്‍ക്കമായിരുന്നു കെ.എ.എസ് പ്രാവര്‍ത്തികമാവുന്നതിന് വിഘാതമായി നിലനിന്നിരുന്നത്. അത് യാഥാര്‍ഥ്യമായതോടെ നേരിട്ടുളള നിയമനത്തിലും, ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കായി മാറ്റിവച്ച ഒഴിവുകളിലും സംവരണം ഉറപ്പാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."