പൊലിസ് പിടിയിലായ ബോഡോ തീവ്രവാദി റിമാന്‍ഡില്‍
പാലക്കാട്: കഞ്ചിക്കോട്ടെ കമ്പനിയില്‍ ജോലി നോക്കിവരവേ പൊലിസ് പിടിയിലായ ബോഡോ തീവ്രവാദിയെന്ന് സംശയിക്കുന്ന അസം സോനിത്പൂര്‍ സ്വദേശി കോര്‍മേശ്വര്‍ ബസുമിത്രി (28)യെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം, അസം പൊലിസ് എത്തിയെങ്കിലും പ്രതിയെ ഏറ്റുവാങ്ങാന്‍ അപേക്ഷ നല്‍കിയിട്ടില്ല. കഞ്ചിക്കോട് പ്രാഥമികാന്വേഷണം നടത്തേണ്ടതിനാല്‍ അതിനുശേഷമേ കോടതിയില്‍ അപേക്ഷ നല്‍കൂവെന്ന് അവര്‍ പറഞ്ഞു. അഡിഷനല്‍ എസ്.പി വുറാന്കോട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അസമില്‍ നിന്ന് പാലക്കാട്ടെത്തിയത്.
ഉദല്പൂരി ജില്ലയിലെ മാഖ്ബത് പൊലിസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ ദേശവിരുദ്ധ പ്രവര്‍ത്തനം, ആയുധനിയമം, സ്ഫോടകവസ്തു നിയമം എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തീവ്രവാദ കേസില്‍ പ്രതിയാണെന്നും അസം പൊലിസ് അറിയിച്ചു. ബോഡോ സംഘടനയില്‍ ആറു വര്‍ഷമായി ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മ്യാന്മറില് നിന്ന് സായുധപരിശീലനം നേടിയിട്ടുണ്ടെന്നും അസം എസ്.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."