HOME
DETAILS
MAL
സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷകളില്‍ മോഡറേഷന് നല്‍കരുതെന്ന തീരുമാനം നാലു മാസത്തിനകം നടപ്പാക്കണം
backup
July 10 2019 | 14:07 PM
കൊച്ചി: സംസ്ഥാന സിലബസില്‍ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷകളില്‍ മോഡറേഷന് മാര്‍ക്ക് നല്‍കരുതെന്ന തീരുമാനം നാലു മാസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി.
കേരളത്തില്‍ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ വിവേചനം നേരിടുകയാണെന്നും അര്‍ഹതയുണ്ടായിട്ടും മത്സരപരീക്ഷകളില്‍ പിന്നിലാകുന്ന സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടി നല്കിയ ഹരജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്.
റോഷന് ജേക്കബ്, ആന്‍സ് ജേക്കബ്, നന്ദന എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്.
2017 ഏപ്രില്‍ 24ന് ഡല്‍ഹിയില്‍ നടന്ന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തില്‍ ഐകകണ്ഠേന എടുത്ത തീരുമാനം നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
യോഗത്തില്‍ മോഡറേഷനുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ കേരളം സാവകാശം തേടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."