'ഭിന്നലിംഗക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം'
മലപ്പുറം: ഭിന്നലിംഗക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ സമൂഹത്തിന്റെ കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് മലപ്പുറം ഗവ. കോളജ് ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥി റിയ പറഞ്ഞു. സമൂഹത്തില്‍ മറ്റുള്ളവരെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയാതെ പോവുന്നതാണ് ഭിന്ന ലിംഗക്കാര്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടത്.
തൊഴില്‍ പ്രശ്‌നവും പ്രതിസന്ധിയായി തുടരുകയാണ്. ജില്ലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഭിന്ന ലിംഗക്കാര്‍ക്കു തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിനു നിവേദനം നല്‍കിയിട്ടുണ്ട്.
ഇതു സാധ്യമാവുന്നതിലൂടെ കൂടുതല്‍ പേര്‍ മുഖ്യധാരയിലേക്കു കടന്നുവരും. അതേസമയം സമൂഹത്തില്‍ ഇന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭിന്നലിംഗക്കാരെ ഉള്‍ക്കൊള്ളാന്‍ സമൂഹം തയാറാകുന്നത് പ്രതീക്ഷകള്‍ നല്‍കുന്നതാണ്. പഠിക്കണമെന്ന ആഗ്രഹത്തോടെയാണ് മലപ്പുറം ഗവ. കോളജില്‍ വിദ്യാര്‍ഥിയായത്. വിവിധ വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ ഇതോടെ അവസരമുണ്ടായി. മറ്റുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു മുഖ്യധാരയിലേക്കു കടന്നുവരാന്‍ ഇതു കാരണമാവും. ഗവ. കോളജില്‍ ചേര്‍ന്നു പഠിക്കണമെന്നത് കാലങ്ങലായുള്ള ആഗ്രഹമായിരുന്നു. കോളജില്‍ പ്രത്യേകമായ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരുടെയും പിന്തുണ തനിക്കു ആവശ്യമാണെന്നും റിയ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."