HOME
DETAILS
MAL
ഇടമലക്കുടിയില്‍ 'ജനാധിപത്യം' ചുമലിലേറി മലയിറങ്ങും
backup
December 06 2020 | 04:12 AM
തൊടുപുഴ: അരപ്പകല്‍ നടന്നും പെട്ടി ചുമന്നും നാട്ടില്‍ നിന്നെത്തുന്ന ആ സംഘത്തെ ഒരിക്കല്‍ക്കൂടി വരവേല്‍ക്കാന്‍ കൊടും കാടിനുള്ളില്‍ അവര്‍ കാത്തിരിക്കുന്നു. സംസ്ഥാനത്തെ ആദ്യ ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ഒരു സമൂഹം തങ്ങളുടെ വോട്ടുകള്‍ പെട്ടിയില്‍ വാങ്ങി അവ തലച്ചുമടായി തിരികെ കൊണ്ടുപോകുന്ന ഉദ്യോഗസ്ഥ സംഘത്തെ കാത്തിരിക്കുന്നത്.
കല്ലും മുള്ളും കാനന പാതകളും കാട്ടാനകളും കാട്ടുപോത്തും തടസങ്ങള്‍ ഉണ്ടാക്കുന്ന ഇവിടെ വോട്ടിങ് നടപടികള്‍ പൂര്‍ത്തിയാക്കി പെട്ടിയും പ്രമാണങ്ങളും ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കുന്നതുവരെ എല്ലാവരും ആശങ്കയുടെ തടവറയിലായിരിക്കും. ഒരിക്കല്‍ തെരഞ്ഞെടുപ്പിന് ശേഷം ബാലറ്റ് പെട്ടികളും ചുമന്നു തിരികെയുള്ള യാത്രയില്‍ കാട്ടാനക്കൂട്ടം ഉദ്യോഗസ്ഥ സംഘത്തെ വിരട്ടിനിര്‍ത്തിയത് ജില്ലാ വരണാധികാരിയെവരെ ഉദ്വേഗത്തിലാക്കിയിരുന്നു.
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിന്റെ പരിധിയിലാണ് പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്തെ ഇടമലക്കുടി ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം. ഏറ്റവും ഉയരംകൂടിയ ആനമലയുടെ താഴ്‌വാരങ്ങളില്‍ 36 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വനമേഖലയാണിത്. മൂന്നാറില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ പെട്ടിമുടി വരെയേ വാഹനസൗകര്യമുള്ളൂ.
തുടര്‍ന്ന് 16 കിലോമീറ്റര്‍ കിഴക്കാംതൂക്കായ കാട്ടുവഴിയിലൂടെ ദുരിതയാത്ര.
പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ 28 ആദിവാസി കുടികളിലായി ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
മൂന്നാര്‍ പഞ്ചായത്തിന്റെ ഒരു വാര്‍ഡ് മാത്രമായിരുന്ന ഇടമലക്കുടി 2010 ലെ തദ്ദേശതെരഞ്ഞെടുപ്പോടെ 13 വാര്‍ഡുകളോടുകൂടി പുതിയ പഞ്ചായത്തായി, സംസ്ഥാനത്തെ ആദ്യ ട്രൈബല്‍ ഗ്രാമപഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."