മധ്യപ്രദേശില്‍ ബീഫിന്റെ പേരില്‍ മര്‍ദനം; വിഷയം വീണ്ടും ലോക്‌സഭയില്‍
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബീഫ് കൈവശംവച്ചുവെന്ന് ആരോപിച്ച് രണ്ടു മുസ്‌ലിം സ്ത്രീകളെ ആക്രമിച്ച സംഭവം ഇന്നലെയും ലോക്‌സഭയില്‍ വിഷയമായി. ശൂന്യവേളയില്‍ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണു വിഷയം ഉന്നയിച്ചത്.
ഗുജറാത്തിലും മധ്യപ്രദേശിലും ദലിതര്‍ക്കെതിരേ നടന്ന അക്രമങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു. ഗോരക്ഷാ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘടനകളെ രാജ്യത്ത് നിരോധിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നത് ബി.ജെ.പിയാണ്. സംഘ്പരിവാര്‍ സംഘടനകളില്‍ അംഗങ്ങളായവരാണ് ആക്രമങ്ങള്‍ക്കുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇതൊരു ക്രമസമാധാന പ്രശ്‌നമാണെന്ന് മറുപടി നല്‍കി. സംസ്ഥാനത്തെ സംബന്ധിച്ച വിഷയമാണിത്.
സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. വിഷയത്തില്‍ നീതി നടപ്പാക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."