HOME
DETAILS
MAL
ടാറ്റ മോട്ടോഴ്സ് 1500 ജീവനക്കാരെ പിരിച്ചുവിടുന്നു
backup
May 24 2017 | 21:05 PM
മുംബൈ: രാജ്യത്തെ ഐ.ടി മേഖലയിലെ കൂട്ടപ്പിരിച്ചുവിടലിനുപിന്നാലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സും ജീവനക്കാരെ ഒഴിവാക്കുന്നു. 1500 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
മാനേജര്‍ തസ്തികയിലുള്ളവരാണ് ഇവരെല്ലാം. ജീവനക്കാരെ പുനര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് ടാറ്റമോട്ടോഴ്സ് സി.ഇ.ഒ ഗുന്ഡര് ഭട്ചെക് പറഞ്ഞത്. ആകെയുള്ള മാനേജര്‍ തസ്തികയിലെ 10 മുതല്‍ 12 ശതമാനം വരെയുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
നിര്‍മാണ മേഖലയിലെ അതികായരായ ലാര്‍സന്‍ ആന്റ് ടൂബ്രോ 14,000 പേരെയാണ് പിരിച്ചുവിട്ടത്. എച്ച്.ഡി.എഫ്.സി ബാങ്ക് 10,000 പേരെയും പിരിച്ചുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."