HOME
DETAILS
MAL
ഭൂമി ഇടപാട്: ലാലുവിന്റെ മകള്‍ക്കും ഭര്‍ത്താവിനും സമന്‍സ്
backup
May 24 2017 | 21:05 PM
ന്യൂഡല്‍ഹി: ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകള്‍ക്കും ഭര്‍ത്താവിനുമെതിരേ ആദായ നികുതി വകുപ്പ് സമന്‍സ് അയച്ചു. ആയിരം കോടി രൂപയുടെ ബിനാമി ഭൂമി ഇടപാടും നികുതി വെട്ടിപ്പും സംബന്ധിച്ച കേസിലാണ് നേരിട്ട് വിശദീകരണം നല്‍കുന്നതിനായി ലാലുവിന്റെ മകളും രാജ്യസഭാ എം.പിയുമായ മിസാ ഭാരതിക്കും ഇവരുടെ ഭര്‍ത്താവ് ശൈലേഷ് കുമാറിനും ആദായ നികുതി വകുപ്പ് സമന്‍സ് അയച്ചത്. ജൂണ്‍ ആറിന് മുന്‍പ് ആദായന ികുതി ഓഫിസില്‍ ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
മിസാഭാരതിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജേഷ് കുമാര്‍ അഗര്‍ വാളിനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ലാലുവിന്റെ മക്കള്‍ക്കുവേണ്ടി ഇദ്ദേഹം അനധികൃത ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."