HOME
DETAILS

ജില്ലയിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍

  
backup
September 29 2018 | 05:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d

ജാഫര്‍ കല്ലട


.നിലമ്പൂര്‍: പ്രളയത്തിന്റെ പുറമേ വനാതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യജീവി ആക്രമണവും പതിവായതോടെ വ്യാപകമായി കൃഷി നശിച്ച കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍. നേരത്തെ കൃഷികള്‍ മൃഗങ്ങള്‍ നശിപ്പിച്ചതിന് ഇതുവരെയും അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ചാലിയാര്‍, പോത്തുകല്‍, കരുളായി, അമരമ്പലം, വഴിക്കടവ് പഞ്ചായത്തുകളിലെ കൃഷിസ്ഥലങ്ങളില്‍ കാട്ടാനകള്‍ക്കു പുറമേ പന്നികളും, കുരങ്ങുകളും വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. കപ്പ, വാഴ തുടങ്ങിയവയാണ് നശിപ്പിക്കതിലേറെയും. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് പലരും കൃഷിക്കിറങ്ങിയത്. കൃഷി നശിക്കുന്നതോടെ പലര്‍ക്കും തിരിച്ചടക്കാന്‍ കഴിയുന്നില്ല. തിരിച്ചടവ് തെറ്റിയതോടെ പലരും ജപ്തി ഭീഷണിയില്‍ കഴിയുകയാണ്. നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയെങ്കിലും തുക ഇതുവരെയും ആര്‍ക്കും ലഭിച്ചിട്ടില്ല. വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വൈകാനിടയാക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പല നടപടികള്‍ പ്രഖ്യാപിച്ചിരുങ്കെിലും പലതും ഇതുവരെ നടപ്പാക്കിയിട്ടില്ല. വനത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കിടങ്ങുകള്‍ നിര്‍മിച്ച് കാട്ടാനകളില്‍ നിന്നും മറ്റു വന്യ ജീവികളില്‍ നിന്നും നാടിന് സംരക്ഷണം നല്‍കുന്നതാണ് ഒരു പദ്ധതി. പഞ്ചായത്തുകള്‍ വിവിധ പദ്ധതികളില്‍പ്പെടുത്തി ഫണ്ട് പാസാക്കാറുണ്ടെങ്കിലും വനം വകുപ്പിന്റെ സാങ്കേതിക തടസം കാരണം നടപ്പായില്ല. വനം വകുപ്പില്‍ നിന്നുണ്ടായ മറ്റൊരു പദ്ധതിയായ ജൈവ വേലി പൊളിയുകയും ചെയ്തു.
ലക്ഷങ്ങള്‍ ഇതിന്റെ പേരില്‍ ധൂര്‍ത്തടിച്ചുവല്ലാതെ കര്‍ഷകര്‍ക്ക് ഇതിന്റെ ഒരു പ്രയോജനവും ലഭിച്ചില്ല. മറ്റു ജില്ലകളില്‍ ഉള്‍പ്പെടെ വന്യമൃഗശല്യം പരിഹരിക്കാന്‍ അധികൃതരുടെ നേതൃത്വത്തില്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോഴും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വന്യമൃഗശല്യമുള്ള ജില്ലയില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കാതെ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നത് കടുത്ത പ്രതിഷേധത്തിനിടയാക്കുകയാണ്. വന്യ ജീവി ആക്രമണം ഇല്ലാതാക്കാന്‍ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടത്തിയത് നൂറിലേറെ സമരങ്ങളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്യമൃഗശല്യം രൂക്ഷമായ നിലമ്പൂര്‍, വണ്ടൂര്‍, മണ്ഡലങ്ങളില്‍ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനവും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമെതായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് ജനങ്ങളെ ഭയാകുലരാക്കുകയാണ്. വ്യക്തമായ നടപടിയില്ലാതെ വനപാലകരെ റെയ്ഞ്ചുകളിലേക്ക് സ്ഥലം മാറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന നടപടിയാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഉപദ്രവകാരികളായ ആനകളെ മയക്കുവെടിവച്ച് പിടിച്ച ശേഷം കിലോമീറ്ററുകള്‍ക്കുള്ളില്‍ നിലമ്പൂര്‍ കാടുകളില്‍ തന്നെ വിടുകയാണ് പതിവ്. അതിനാല്‍ നാശം വിതറിയ സ്ഥലങ്ങളില്‍ ഈ ആനകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുകയാണ്.
ആനശല്യം കൊണ്ട് പൊറുതിമുട്ടിയ കര്‍ഷകര്‍ക്ക് കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യവും ജീവിതത്തിനുതന്നെ ഭീഷണിയായിരിക്കുകയാണ്. നഷ്ടപരിഹാരം ലഭിക്കാത്തതും, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാത്തതും കര്‍ഷകരെ നിര്‍മാണ മേഖലയുള്‍പ്പെടെ മറ്റു ജോലികളിലേക്ക് ചേക്കാറാനിടയാക്കിയിരുന്നു. എന്നാല്‍ നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥയും ഇതരസംസ്ഥാന തൊഴിലാളികളുടെ വരവും ഇവര്‍ക്ക് ഇരുട്ടടിയായി മാറി. ഇനിയും അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് മലയോരത്തെ കര്‍ഷകര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago