HOME
DETAILS
MAL
തിരുവനന്തപുരത്ത് സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു
backup
December 06 2020 | 05:12 AM
തിരുവനന്തപുരം: സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. ചെമ്മരുതി പഞ്ചായത്തില്‍ അനില്‍കുമാര്‍(47) നാണ് വെട്ടേറ്റത്. സി.പി.എം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
പാര്‍ട്ടി ഓഫിസില്‍ നിന്നും വീട്ടിലേക്ക് പോകുംവഴി ചാവടിമുക്കിന് സമീപത്ത് രാത്രി 12 മണിയ്ക്കാണ് അനില്‍കുമാറിന് വെട്ടേറ്റത്. തലയ്ക്ക് പരുക്കേറ്റതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡി.വൈ.എഫ്.ഐ നേതാവ് ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനില്‍കുമാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."