വെനസ്വേലയില്‍ ജനം ഇന്ന് വിധിയെഴുതും
കറാക്കസ്: ഒരു വിഭാഗം പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹിഷ്കരണത്തിനിടെ വെനസ്വേലയില്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റ് നിക്കോളാസ് മഡുറോയും പ്രതിപക്ഷ നേതാവ് ജുവാന്‍ ഗയ് ഡോയും തമ്മില്‍ നിലനില്‍ക്കുന്ന അധികരാ തര്‍ക്കത്തിനിടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. നിലവിലെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് അനായാസ വിജയം സാധ്യമാണെന്നാണ് വിലയിരുത്തല്‍.
2018ല്‍ മഡൂറോ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടതോടെ തെരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷ നേതാവ് ജുവാന്‍ ഗയ് ഡോ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി സ്വയം അധികാരമേല്‍ക്കുകയും വെനസ്വേലയില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.
നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പിലെ വിജയം.
രാജ്യത്ത് തന്നെ വലിയൊരു വിഭാഗം മഡുറോയുടെ സര്‍ക്കാരിന് പിന്തുണ നല്കുമ്പോള് പാശ്ചാത്യ സര്‍ക്കാരുകളുടെ പിന്തുണയുള്ള ഗയ് ഡോ തെരഞ്ഞെടുപ്പുകളെ നേരിടാതെ സ്വയം ഇടക്കാല പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. 60ല്‍ അധികം രാജ്യങ്ങളുടെ പിന്തുണയുള്ള ഗയ്ഡോയുടെ വാദങ്ങളെ ജനാധിപത്യ വിധി തേടി അവഗണിക്കാനാണ് നിക്കോളാസ് മഡുറോയുടെ ശ്രമം.
സര്‍ക്കാരിന്റെ വിശ്വാസ്യത അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാണിക്കാനും പാശ്ചാത്യ ഇടപെടലുകളെ തള്ളിക്കളയുന്നുവെന്ന് പ്രഖ്യാപിക്കാനും മഡുറോയടെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്.
നിലവിലെ പാര്‍ലമെന്റിന്റെ കാലാവധി ജനുവരി അഞ്ചിനാണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന ഗയ് ഡോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഉന്നയിക്കുന്നുണ്ട്.
അമേരിക്കന്‍ പിന്തുണയോടെ പ്രതിപക്ഷം അട്ടിമറിക്ക് ശ്രമിക്കുമോ എന്ന ആശങ്ക വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ ഗയ് ഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ദേശീയ അസംബ്ലിയിലെ 277 സീറ്റിലേക്ക് 14,400 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 107 പാര്‍ട്ടികളും നിരവധി സ്വതന്ത്രരും മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."