കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍: തടസം ഒഴിവാക്കി ഭൂമിയേറ്റെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വികസനത്തിന് ഭൂമിയേറ്റെടുക്കലിന് എതിര്‍പ്പുണ്ടെന്നും തടസങ്ങളെല്ലാം ഒഴിവാക്കി ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
കോഴിക്കോട് വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
നിലവിലെ വിമാനത്താവള സൗകര്യങ്ങള്‍ നേരത്തെയുള്ള ആവശ്യങ്ങള്‍ക്കനുസരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ സൗകര്യങ്ങള്‍ അപര്യാപ്തമാണ്. തിരുവനന്തപുരത്ത് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ തന്നെ ഭൂമിയേറ്റെടുക്കല്‍ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നു. ഇത് ശരിയായ സമീപനമല്ല. വികാരത്തോടൊപ്പം നിന്നാല്‍ വിമാനത്താവള വികസനം ഉണ്ടാകില്ല. ജില്ലാ കലക്ടര്‍ ഭൂമിയേറ്റെടുക്കലിന് നടപടികള്‍ തുടങ്ങിയപ്പോള്‍ ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. സഹകരണത്തിലൂടെ ഭൂമിയേറ്റെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം പേട്ട വില്ലേജില്‍പ്പെട്ട 18 ഏക്കര്‍ സ്ഥലത്തെക്കുറിച്ചാണ് ഇപ്പോള്‍ തര്‍ക്കം നിലനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."