സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ വ്യാപക ക്രമക്കേട്
തിരുവനന്തപുരം: സര്‍ക്കാര്‍ അഗതി മന്ദിരങ്ങളില്‍ ഇന്നലെ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ചില്‍ഡ്രന്‍സ് ഹോം, ഓള്‍ഡേജ് ഹോം, കെയര്‍ ഹോം, ഒബ്‌സര്‍വേഷന്‍ ഹോം, മഹിളാ മന്ദിരങ്ങള്‍, ആശാ ഭവന്‍, സ്‌പെഷ്യല്‍ ഹോം, പ്രതീക്ഷാ ഭവന്‍ എന്നിവിടങ്ങളില്‍ അന്തേവാസികളെ പീഡിപ്പിക്കുന്നു, വൃത്തിഹീനമായ ചുറ്റുപാടില്‍ പാര്‍പ്പിക്കുന്നു, ഇവര്‍ക്ക് അനുവദിക്കുന്ന തുകയില്‍ തിരിമറി നടത്തുന്നു തുടങ്ങി നിരവധി പരാതികളെ തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
കണ്ണൂര്‍ ജില്ലയിലെ തലശേരിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ട്രഷറിയില്‍ നിന്നും മൂന്നു തവണകളായി എടുത്ത 20,000 രൂപ ക്യാഷ് ബുക്കില്‍ രേഖപ്പെടുത്താതെയും വൗച്ചറുകളില്ലാതെ പണം ചിലവഴിച്ചതായും, ആറു മാസമായി സ്‌റ്റോക്ക് രജിസ്റ്റര്‍ പരിപാലിക്കുന്നില്ലെന്നും, സര്‍ക്കാര്‍ ഫണ്ടുകള്‍ വിനിയോഗിക്കുന്നത് തോന്നും പടിയാണെന്നും വിജിലന്‍സ് കണ്ടെത്തി. തലശേരി മഹിളാ മന്ദിരത്തില്‍ ജനുവരി 31നു ശേഷം ക്യാഷ് ബുക്ക് പരിപാലിച്ചിട്ടില്ലെന്നും കണക്കില്‍പെടാത്ത 4,66,217 രൂപയും കണ്ടെത്തി. ഇവിടങ്ങളില്‍ ആറു മാസമായി മാനേജ്‌മെന്റ് കമ്മിറ്റി കൂടുന്നില്ലെന്നും പൊതുജനങ്ങള്‍ നല്‍കുന്ന ഡൊണേഷന്‍ നല്‍കുന്ന തുകയ്ക്ക് രശീത് നല്‍കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
തിരുവഞ്ചൂര്‍ ബാല സദനത്തില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കുട്ടികള്‍ക്ക് പാചകം ചെയ്ത് നല്‍കാത്തതിനാല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ സാധനങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. ആലപ്പുഴ മായിത്തറ, എറണാകുളും, തൊടുപുഴ എന്നീ വൃദ്ധ സദനങ്ങളില്‍ മരണപ്പെട്ടയാളുടെ വില പിടിപ്പുള്ള വസ്തുക്കള്‍ നാലു വര്‍ഷമായി ബന്ധുക്കള്‍ക്ക് കൈമാറിയിട്ടില്ലെന്നും, ഇവിടെത്തെ അന്തേവാസികളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ അസറ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പത്തനംതിട്ട വയലത്തറ ബാലസദനത്തില്‍ ഉദ്യോഗസ്ഥര്‍ ആരും കൃത്യമായി ഹാജരാകുന്നില്ലെന്നും, കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷ്യ സാധനം പുഴുവഴിച്ച നിലയില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നതായും കുട്ടികളുടെ ശൗചാലയത്തില്‍ അടച്ചുറപ്പില്ലെന്നും കിടക്കുന്ന സ്ഥലത്ത് മതിയായ ലൈറ്റും ഫാനും ഇല്ലെന്നും ജനല്‍ ഗ്ലാസുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലും കണ്ടെത്തി. കൂടാതെ ശൗചാലയം, റൂമുകള്‍ പരിസരം എന്നിവിടങ്ങള്‍ ഉദ്യോഗസ്ഥര്‍ കുട്ടികളെ കൊണ്ടാണ് ശുചീകരണം നടത്തുന്നതെന്നും കണ്ടെത്തി.
പൂജപ്പുര ബാല സദനത്തില്‍ 2015നു ശേഷം സീനിയര്‍ ഉദ്യോഗസ്ഥര്‍ പരിശോധനകളോ ഓഡിറ്റോ നടത്തിയിട്ടില്ലെന്നും വിജില്‍സ് കണ്ടെത്തി. മലപ്പുറം തവനൂര്‍ ബാലസദനത്തില്‍ ഡൊണേഷന്‍ രജിസ്റ്റര്‍, സ്‌റ്റോക്ക് രജിസ്റ്റര്‍ എന്നിവ കൃത്യമായി പരിപാലിക്കുന്നില്ലെന്നും, നാലു പേരില്‍ നിന്നും വാങ്ങിയ 36,500 രൂപ കാണാനില്ലെന്നും, മഞ്ചേരി വനിതാ സദനത്തില്‍ ആഹാര സാധനങ്ങളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി പരിപാലിക്കുന്നില്ലെന്നും കാഴിക്കോട് വെള്ളിമാട്കുന്ന് ബാല സദനത്തില്‍ 4,000 രൂപയും സ്‌പോണ്‍സര്‍ന്മാര്‍ നല്‍കിയ വസ്ത്രങ്ങളും മറ്റും സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും, പെണ്‍കുട്ടികളുടെ ബാലസദനത്തില്‍ 17,000 രൂപ ഡൊണേഷനില്‍ കുറവുള്ളതായും, 2018നു ശേഷം സ്വകാര്യ വ്യക്തികള്‍ നല്‍കിയ 6,14,000 രൂപ ക്യാഷ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും, വയനാട് കണിയാംപെറ്റ ബാലസദനത്തില്‍ ഡൊണേഷന്‍ ലഭിച്ച 4,000 രൂപ കാണാനില്ലെന്നും, കാസര്‍കോട് പരവുനടക്കം ബാലസദനത്തില്‍ ഒബ്‌സര്‍വേഷന്‍ ഹോമിലെ കുട്ടികളെയും, ബാലസദനത്തിലെ കുട്ടികളെയും ഒരേ കെട്ടിടത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതായും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."