HOME
DETAILS

വിദ്യാഭ്യാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുക: മന്ത്രി പ്രൊഫ. രവീന്ദ്രനാഥ്

  
backup
September 29 2018 | 06:09 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

തൃശൂര്‍: പൊതു പുനര്‍നിര്‍മിതി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥരും പങ്കാളികളാവണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മേഖലാ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ പുനര്‍നിര്‍മിതിയില്‍ ഡി.ഡി.ഇ, ഡി.ഇ.ഒ, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, ഡി.പി.ഒ തുടങ്ങിയ വിദ്യാഭ്യാസ ഭരണാധികാരികളാണ് ആദ്യം മുന്നോട്ട് വരേണ്ടത്. ഭരണപരമായി ചെയ്യാനാവുന്നതെല്ലാം ചെയ്യണം. ഓരോ ജില്ലയ്ക്കും അക്കാദമിക പുനര്‍നിര്‍മാണ മാസ്റ്റര്‍ പ്ലാനും, പശ്ചാത്തല വികസന മാസ്റ്റര്‍ പ്ലാനും പ്രത്യേകം രൂപകല്‍പന ചെയ്യണം.
സാമ്പത്തിക ചെലവ് സംബന്ധിച്ച ആസൂത്രണം മുന്‍കൂട്ടി നടത്തണമെന്നും മന്ത്രി പറഞ്ഞു. ഡി.പി.ഐ. പ്രതിനിധി എ. അബൂബക്കര്‍, ഹയര്‍സെക്കന്‍ഡറി റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശൈലറാം, ഹൈസ്‌കൂള്‍ പ്രതിനിധി നാരായണനുണ്ണി, വി.എച്ച്.എസ്.ഇ എ.ഡി ഉബൈദുള്ള എന്നിവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജയപ്രകാശ് സ്വഗതം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago