എ.എ.പി സര്‍ക്കാര്‍ കൂടുതല്‍ ജനകീയമാകുന്നു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളും പാര്‍ട്ടിയ്ക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളും ഭാവിയില്‍ തിരിച്ചടിയാകാതിരിക്കാനും ജനങ്ങളില്‍ വിശ്വാസ്യത വളര്‍ത്താനുമായി ആം ആദ്മി പാര്‍ട്ടി പുതുതന്ത്രത്തിലേക്ക്. ജനസമ്പര്‍ക്കത്തിലൂടെ ജനകീയമായ രീതിയിലേക്ക് സര്‍ക്കാരിനെ മാറ്റുകയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ ബോധിപ്പിക്കാന്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
എല്ലാ ദിവസവും മുന്‍കൂട്ടി അനുമതിയില്ലാതെ തന്നെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കാണാന്‍ ജനങ്ങള്‍ക്ക് സൗകര്യമുണ്ടായിരിക്കും.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ മുന്‍മന്ത്രി കപില്‍ മിശ്ര ഉയര്‍ത്തിയ വിവാദങ്ങളെ മറികടക്കുകയെന്നതും ഇതിനുപിന്നിലുണ്ട്. എല്ലാ ദിവസവും രാവിലെ 10മുതല്‍ 11 വരെ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സന്ദര്‍ശിക്കാമെന്ന് ഇന്നലെ മുഖ്യമന്ത്രി കെജ്്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഴ്ചയില്‍ ഒരു ദിവസം മുഖ്യമന്ത്രിയും ജനങ്ങളെ കാണും. സെക്രട്ടേറിയറ്റോ അല്ലെങ്കില്‍ ക്യാംപ് ഓഫിസോ ആയിരിക്കും കൂടിക്കാഴ്ചക്ക് വേദിയാവുക.
ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടാകുന്നുണ്ടെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. അതിന് പരിഹാരമുണ്ടാക്കുകയെന്നത് അടിയന്തര ആവശ്യമാണെന്ന് കെജ്രിവാള് പറഞ്ഞു.
മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം രണ്ട് ദിവസം മാത്രമാണ് ഓഫിസിലെത്തിയതെന്ന് കപില്‍ മിശ്ര ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."