HOME
DETAILS
MAL
ഏഴ് സ്വര്‍ണവുമായി ഇന്ത്യന്‍ താരങ്ങള്‍
backup
July 10 2019 | 18:07 PM
ആപിയ: കോമണ്‍വെല്‍ത്ത് ഭരദ്വഹന ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യക്ക് ഏഴ് സ്വര്‍ണം. സീനിയര്‍ വിഭാഗത്തില്‍ രാഖി ഹാള്‍ഡര്‍, ദേവീന്ദര്‍ കൗര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വനിതാ സംഘമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ജൂനിയര്‍, യൂത്ത് വിഭാഗത്തിലാണ് മറ്റു അഞ്ച് സ്വര്‍ണം ലഭിച്ചത്. 59 കിലോ വിഭാഗത്തില്‍ ദേവീന്ദര്‍ കൗര്‍ 184 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. 64 കിലോ വിഭാഗത്തില്‍ 214 കിലോ ഉയര്‍ത്തിയാണ് ഹാള്‍ഡര്‍ സ്വര്‍ണം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മീരാഭായ് ചാനു ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു. സ്വര്‍ണത്തിന് പുറമെ മൂന്ന് വെള്ളി, രണ്ട് വെങ്കലം എന്നിവയും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."