HOME
DETAILS
MAL
ശബരിമല സ്ത്രീ പ്രവേശനം: അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ദേവസ്വംമന്ത്രി
backup
September 29 2018 | 06:09 AM
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധി നടപ്പാക്കും. എന്നാല്‍, അത് എല്ലാവരുമായി ചര്‍ച്ചകള്‍ നടത്തിയും വിയോജിക്കുന്നവരെ വസ്തുതകള്‍ ബോധ്യപ്പെടുത്തിയും വിധി നടപ്പാക്കുമെന്ന് വേദസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിനു മുമ്പും ഇത്തരം ആചാരവിധികള്‍ വന്നപ്പോള്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന് ഒരു നിലപാടെയുള്ളൂ. വിധിക്കേതെിരേ റിവ്യൂ ഹരജി പോയാലും അതില്‍ മാറ്റമുണ്ടാകില്ല. വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ പ്രവേശനത്തിന് വഴിയൊരുക്കേണ്ടത് ദേവസ്വമാണ്. അതിനു എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."