HOME
DETAILS
MAL
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: താജിക്കിസ്ഥാന് രണ്ടാം ജയം
backup
July 10 2019 | 18:07 PM
അഹമ്മദാബാദ്: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ താജിക്കിസ്ഥാന് രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ സിറിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് താജിക്കിസ്ഥാന്‍ തകര്‍ത്തത്. 46-ാം മിനുട്ടില്‍ കോംറോണ്‍, 67-ാം മിനുട്ടില്‍ ബാര്‍ട്ടോവ് എന്നിവരാണ് താജിക്കിസ്ഥാന് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ താജിക്കിസ്ഥാന്‍ രണ്ട് മത്സരത്തിലും ജയം കണ്ടെത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യയെ 4-2 എന്ന സ്‌കോറിന് താജിക്കിസ്ഥാന്‍ തകര്‍ത്തിരുന്നു. സിറിയയുടെ ആദ്യ മത്സരത്തില്‍ കൊറിയയെ 5-2 എന്ന സ്‌കോറിന് സിറിയ തകര്‍ത്തിരുന്നു. എന്നാല്‍ ഈ ഫോം താജിക്കിസ്ഥാനെതിരേയുള്ള മത്സരത്തില്‍ പുറത്തെടുക്കാനായില്ല.
ആദ്യ മത്സരത്തില്‍ ജയിച്ച സിറിയക്ക് ഒരു ജയം മാത്രമേ ഉള്ളൂ. ശനിയാഴ്ച ഇന്ത്യയും കൊറിയയും തമ്മിലാണ് അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."