ട്രംപ് തോറ്റത് കൊവിഡ് പ്രതിരോധത്തിലെ വീഴ്ച കാരണം: ജെ.പി നഡ്ഡ
ന്യൂഡല്‍ഹി: യു.എസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ വീഴ്ച കാരണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള ധീരമായ തീരുമാനമെടുത്ത് 130 കോടി ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിച്ചുവെന്നും ജെ.പി നഡ്ഡ പറഞ്ഞു.
ഉത്തരാഖണ്ഡില്‍ ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്തും സാമ്പത്തിക രംഗത്തും അമേരിക്കയില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. എന്നാല്‍ മോദി ഇന്ത്യയെ അതിവേഗം മുന്നോട്ടുനയിച്ചുവെന്നും നഡ്ഡ അവകാശപ്പെട്ടു.
Trump lost the presidency due to #COVID19 mismanagement. But Modiji took bold decision of lockdown. America is still indecisive of health vs economy issue but we pushed ahead with 'jaan hai toh jahan hai' philosophy: BJP President JP Nadda, addressing party workers in Uttarakhand pic.twitter.com/nblKYr7s0t
— ANI (@ANI) December 6, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."