മദ്യവില്‍പനയും പരസ്യ മദ്യപാനവും: വീട്ടമ്മമാര്‍ പ്രക്ഷോഭ രംഗത്ത്
കക്കട്ടില്‍: നരിപ്പറ്റ പോസ്‌റ്റോഫിസ് പരിസരം കേന്ദ്രീകരിച്ചുള്ള മദ്യവില്‍പനയും,പരസ്യ മദ്യപാനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാര്‍ രംഗത്തിറങ്ങി.
ആദ്യഘട്ടമായി 12, 13 വാര്‍ഡുകളിലെ കുടുംബശ്രീകളുടെ നേതൃത്വത്തില്‍ പ്രദേശത്ത് ധര്‍ണ നടത്തി.
മാഹിയില്‍ നിന്നും, ബീവറേജ് കോര്‍പറേഷന്റെ വില്‍പനശാലകളില്‍ നിന്നും കൊണ്ട് വരുന്ന മദ്യമാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു.
സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മദ്യപാന ലഹരി ഉപയോഗ സംഘങ്ങളുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട് . ഇവരെ മദ്യപാന ആസക്തിയില്‍ നിന്നും മോചിപ്പിക്കാന്‍ ബഹുജന പിന്തുണ വേണമെന്നും വീട്ടമ്മമാര്‍ അഭ്യര്‍ഥിച്ചു മദ്യപാനികള്‍ക്ക് ചില കച്ചവടക്കാര്‍ താല്‍ക്കാലിക ലാഭം പ്രതീക്ഷിച്ച് ഒത്താശ ചെയ്യുന്നതായും വീട്ടമ്മമാര്‍ ആരോപിച്ചു.
ലിറ്റര്‍ കണക്കിന് കുപ്പിവെള്ളമാണ് ഗ്രാമപ്രദേശത്തെ കടകളില്‍ നിന്ന് വിറ്റുപോകുന്നത്. കടകള്‍ക്ക് പിറകില്‍ നിന്നും, റോഡ് വക്കില്‍ നിന്നും പരസ്യ മദ്യപാനം ആവര്‍ത്തിക്കുമ്പോഴും പൊലിസ് നടപടി സ്വീകരിക്കുന്നുമില്ല.
മദ്യപാനികള്‍ക്ക് ഒത്താശ ചെയ്യുന്ന ആളുകള്‍ക്കെതിരേയും പ്രക്ഷോഭം സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാരായണി ധര്‍ണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന, അരവിന്ദാക്ഷന്‍, സി.ഡി.എസ് അംഗം മാതു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."