വത്തിക്കാനിലെത്തി ട്രംപ് മാര്‍പാപ്പയെ കണ്ടു
വത്തിക്കാന്‍ സിറ്റി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പോപ് ഫ്രാന്‍സിസുമായി ആദ്യമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനില്‍ നടന്ന സ്വകാര്വ ചടങ്ങിലാണ് ഇന്നലെ രാവിലെ പോപ്പുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. പോപ്പിനെ സന്ദര്‍ശിക്കുകയെന്നത് ജീവിതാഭിലാഷമായിരുന്നുവെന്നും സമാധാനത്തിന് വേണ്ടി ശ്രമിക്കുമെന്നും ട്രംപ് പിന്നീട് ട്വീറ്റ് ചെയ്തു. പ്രഥമ വനിത മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജാരദ് കുഷ്‌നര്‍ എന്നിവര്‍ ട്രംപിനെ അനുഗമിച്ചിരുന്നു.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് മുതലുള്ള ട്രംപിന്റെ മൂന്നാമത്തെ സന്ദര്‍ശന രാജ്യമാണ് വത്തിക്കാന്‍. പോപ്പുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ അഭയാര്‍ഥി, കാലാവസ്ഥ, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടിനെതിരേ നേരത്തെ പോപ് രംഗത്ത് വന്നിരുന്നു.
അന്തര്‍ദേശീയ വിഷയങ്ങളിലെ പരസ്പര സഹവര്‍ത്തിത്വത്തിന്റെ ആവശ്യകതയും ഇരു രാജ്യങ്ങള്‍ക്കിടയിലെ നല്ല ബന്ധത്തിന്റെ അനിവാര്യതയെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തതായി വത്തിക്കാന്‍ പറഞ്ഞു.
റോം സന്ദര്‍ശനത്തിനടെ ട്രംപ് ഇറ്റാലിയന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
30 മിനുട്ട് നീണ്ട പോപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി യാത്ര തിരിച്ചു. ട്രംപിന്റെ വത്താക്കാന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് 100 ട്രംപ് വിരുദ്ധ പ്രവര്‍ത്തകര്‍ വത്തിക്കാനിലെത്തിയിരുന്നു. കനത്ത പൊലിസ് സുരക്ഷയാണ് പ്രതിഷേധക്കാരെ ഭയന്ന് വത്തിക്കാനില്‍ ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."