ബഹ്റൈനിലെ പള്ളികളില്‍ അസര്‍ നമസ്കാരം പുനരാരംഭിച്ചു
മനാമ: ബഹ്റൈനില്‍ നിലവില്‍ സുബ്ഹി, ളുഹര്‍ നിസ്കാരങ്ങള്‍ നടക്കുന്ന പള്ളികളിലെല്ലാം ഞായറാഴ്ച മുതല്‍ അസര്‍ നിസ്കാരവും പുനരാരംഭിച്ചു.
സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സിന്റെ തീരുമാനമനുസരിച്ചാണിത്. ബഹ്‌റൈന്‍ മതകാര്യ വകുപ്പായ സുന്നീ വഖ്ഫ് ഡയറക്ടറേറ്റ് നേരത്തെ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം തിരഞ്ഞെടുത്ത ചില പള്ളികളില്‍ സുബ്ഹ് നിസ്‌കാരത്തിനും പിന്നീട് ളുഹര്‍ നിസ്കാരത്തിനും അധികൃതര്‍ നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിരുന്നു. ഈപള്ളികളില്‍ മാത്രമാണിപ്പോള്‍ അസര്‍ നിസ്കാരവും ജമാഅത്തായി നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്.
അതേ സമയം മറ്റുപള്ളികളുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് ഔഖാഫ് വൃത്തങ്ങള്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പ് പള്ളികള്‍ തുറക്കുകയും നമസ്‌കാര ശേഷം 10 മിനിറ്റ് കഴിഞ്ഞാല്‍ അടക്കുകയും ചെയ്യണമെന്ന് പള്ളി പരിപാലകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തില്‍ നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഫര്‍ള് നിസ്കാരങ്ങളെല്ലാം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നും ഔഖാഫ് അധികൃതരുടെ ട്വിറ്റര്‍ സന്ദേശത്തിലുണ്ട്.
إعلان فتح المساجد والجوامع لصلاة العصر ابتداء من اليوم الأحد 21 ربيع الآخر 1442 الموافق 6 ديسمبر 2020
— إدارة الأوقاف السنية (@sunniwaqf) December 6, 2020
التفاصيل#كورونا#فريق_البحرين_الوطني#البحرين
التفاصيل https://t.co/JWVSApK2En pic.twitter.com/IFr9zxmTJU
അതേ സമയം വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം ഉടനെ പുനരാരംഭിക്കുകയില്ലെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് പുതിയ അറിയിപ്പുകളൊന്നുമില്ല.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020മാര്‍ച്ച് 19നാണ് ബഹ്‌റൈനിലെ പള്ളികളില്‍ ആദ്യം ജുമുഅ നിസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചത്. ഇതിനു ശേഷവും മറ്റു ജമാഅത്തുകള്‍ തുടര്‍ന്നിരുന്നുവെങ്കിലും 2020മാര്‍ച്ച് 23 ന് എല്ലാപള്ളികളും പൂര്‍ണ്ണമായും അടച്ചിടണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."