ദുരിതാശ്വാസം: തൊഴിലുറപ്പ് തൊഴിലാളികള്‍ 340000 രൂപ നല്കി
നടുവണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3,40,000 രൂപ നല്കി നടുവണ്ണൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. തങ്ങളുടെ ഒരു ദിവസത്തെ വേതനം സംഭാവനയായി സമാഹരിച്ചാണ് ഈ തുക കണ്ടെത്തിയത്.
പ്രളയം ബാധിച്ച പഞ്ചായത്തിലെ കരിമ്പാപ്പൊയില്‍ തോട്ടുമൂല അയനിക്കാട് പ്രദേശത്തെ തൊഴിലാളികളും ഇതില്‍ പങ്കാളികളായി. നടുവണ്ണൂരില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട തൊഴിലുറപ്പ് പദ്ധതി മേറ്റുമാരില്നിന്നു തുക ഏറ്റുവാങ്ങി. പരിപാടിയില്‍ വൈസ് പ്രസിഡന്റ് അച്ചുതന് മാസ്റ്റര്‍, സ്ഥിരംസമിതി അംഗം ലത നള്ളിയില്‍, ഭരണസമിതി അംഗങ്ങളായ സി.കെ ബാലകൃഷ്ണന് മാസ്റ്റര്‍, കുമാരന് പുത്തലത്ത്, അഷ്റഫ് മങ്ങര, സി.പി പ്രദീപന്, ബിന്ദു കൃഷ്ണേന്ദു, പ്രകാശിനി അരീക്കപ്പറമ്പത്ത്, ഷാഹിന ചേരിക്കുന്നുമ്മല്‍, സമീറ പറമ്പിന് വളപ്പില്‍, സെക്രട്ടറി എല്‍.എന്‍ ഷിജു, അക്രഡിറ്റഡ് എന്‍ജിനീയര്‍ പി.കെ ഷിജിന, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."