HOME
DETAILS

'ഗീതോപദേശ'ത്തിന്റെ പേരില്‍ കോണ്‍ഗ്രസിലും ഭിന്നത

  
backup
July 29 2016 | 20:07 PM

%e0%b4%97%e0%b5%80%e0%b4%a4%e0%b5%8b%e0%b4%aa%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2


തിരുവനന്തപുരം: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനു പിറകേ കോണ്‍ഗ്രസിലും ഭിന്നത. ഗീതയുടെ നിയമനത്തിനെതിരേ വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞദിവസം സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരുന്നു. അതിനുശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു തുടങ്ങിയത്. മാത്രവുമല്ല, ഈ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് കോണ്‍ഗ്രസ് ക്യാംപില്‍നിന്ന് ഉയര്‍ന്നുവരുന്നത്.
ഗീതാ ഗോപിനാഥിന്റെ നിയമനത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. പ്രമുഖ കോണ്‍ഗ്രസ് നേതാവും സാമ്പത്തിക വിദഗ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശും നിയമനത്തിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ഗീതയുടെ കാഴ്ചപ്പാടുകള്‍ സി.പി.എമ്മിന്റെ കാഴ്ചപ്പാടുകളുമായി യോജിച്ചുപോകുകയില്ലെന്നാണ് ജയറാം രമേശിന്റെ വിര്‍ശനം. എന്നാല്‍ നിയമനത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് ശശി തരൂര്‍ എം.പിയുടേത്. ഗീതയുടെ നയപരമായ ഉപദേശങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിനു ഗുണം ചെയ്യുമെന്നാണ് തരൂരിന്റെ പ്രതികരണം.
ഇതിനുപുറമേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ശാഫി മേത്തരും ഗീതയുടെ നിയമനത്തെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്. നവലിബറല്‍ കാഴ്ചപ്പാടുകളുടെ പേരില്‍ ഇതിനെ കോണ്‍ഗ്രസുകാര്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നാണ് മേത്തരുടെ വാദം. രാജീവ് ഗാന്ധിയുടെയും നരസിംഹ റാവുവിന്റെയും മന്‍മോഹന്‍ സിങിന്റെയും സര്‍ക്കാരുകള്‍ പിന്തുടര്‍ന്നത് ഇതേ നവലിബറല്‍ നയങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉമ്മന്‍ ചാണ്ടി ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. അതേസമയം, വിഷയത്തില്‍ സി.പി.എമ്മിനുള്ളില്‍ ഭിന്നത നിലനില്‍ക്കുകയാണ്. ഗീതയെ നിയമോപദേഷ്ടാവാക്കാനുള്ള തീരുമാനം വലിയ വിവാദമായിട്ടും ധനമന്ത്രി തോമസ് ഐസക് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിയമനത്തെ അനുകൂലിച്ചെങ്കിലും മറ്റു പ്രമുഖ നേതാക്കളൊന്നും ഇതിനെ പിന്തുണയ്ക്കാന്‍ തയാറായിട്ടില്ല.
തന്റെ പദവിയുടെ കാര്യത്തില്‍ കടുത്ത അതൃപ്തിയുള്ള വി.എസ് ഈ വിഷയം സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള ആയുധമാക്കുകയാണ്.പിണറായി സര്‍ക്കാര്‍ വലതുപക്ഷ നയങ്ങളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന ആരോപണം പാര്‍ട്ടി പ്രവര്‍ത്തകരിലേക്കു വ്യാപിക്കാന്‍ വി.എസിന്റെ കത്ത് കാരണമായിട്ടുണ്ട്. തന്റെ കത്തിന്‍മേല്‍ പൊളിറ്റ് ബ്യൂറോ എന്തു നിലപാട് സ്വീകരിക്കുമെന്നു കാത്തിരിക്കുകയാണ് അദ്ദേഹം. ഇന്നു തുടങ്ങുന്ന പി.ബി യോഗം കത്ത് ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  3 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago