HOME
DETAILS
MAL
മനുഷ്യന് സാഹിത്യത്തില്‍ നിന്നകലുന്നത് ദുരന്തം: എം.എന്‍ കാരശ്ശേരി
backup
September 29 2018 | 07:09 AM
മുക്കം: നിത്യജീവിതത്തില്‍ സാഹിത്യവുമായി മനുഷ്യന് ബന്ധമില്ലാതാകുന്നത് കാലഘട്ടത്തിലെ ദുരന്തമാണെന്ന് ഡോ. എം.എന്‍ കാരശ്ശേരി. മുക്കം കോപറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ 'സാഹിത്യവും ജീവിതവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെയും ദുരന്തങ്ങളെയുമൊക്കെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ മനുഷ്യര്‍ക്ക് ആത്മബലം നല്കുന്നതില് സാഹിത്യ കൃതികള്‍ക്ക് വലിയ പങ്കുണ്ട്. സാഹിത്യ സമ്മിശ്രമായ ജീവിതം നഷ്ടപ്പെടുന്നത് ആപത്താണ്. ഇന്ന് അവനവനെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന സെല്‍ഫിയുടെ കാലമാണ്. അവനവനില്‍ നിന്ന് പുറത്തു കടക്കാന്‍ സഹായിക്കുകയാണ് സാഹിത്യം ചെയ്യുന്നത്. മലയാള മണ്ഡലം സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ മാത്യു ഇമ്മാനുവല്‍ അധ്യക്ഷനായി. എ.വി സുധാകരന്, വി. അശ്വതി, വി.പി ഏലിയാസ്, കെ.ജി ബിന്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."