ഭരണസമിതിക്കെതിരേ ലീഗ് നേതാവ് ഹൈക്കോടതിയെ സമീപിച്ചു
പരപ്പ: പരപ്പ സഹകരണ അര്‍ബന്‍ സൊസൈറ്റി ഭരണസമിതിക്കെതിരേ അയോഗ്യത നടപടിക്കായി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. സംഘം രൂപീകരണത്തിനുനേതൃത്വം കൊടുത്ത സംഘത്തിലെ അംഗവും മുസ്‌ലിം ലീഗ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് സെക്രട്ടറിയുമായ യു.വി മുഹമ്മദ്കുഞ്ഞിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പരപ്പ അര്‍ബന്‍ സൊസൈറ്റിയുടെ 2018-2023 വര്‍ഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് കാലാവധിക്ക് ഒരു മാസം മുമ്പേ നടത്തിയിരുന്നു. നിയമവ്യവസ്ഥിതികള്‍ക്കു വിരുദ്ധമായി സംഘത്തിന്റെ പ്രവര്‍ത്തന പരിധിയില്‍ തീരെ പ്രചാരമില്ലാത്ത രണ്ടുപത്രങ്ങളില്‍ പരസ്യം നല്‍കിയെന്ന് വരുത്തി തീര്‍ത്തായിരുന്നു പ്രചാരണവും തെരഞ്ഞെടുപ്പും നടത്തിയത്.
തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുക മാത്രമല്ല ഘടകകക്ഷികളായ മുസ്‌ലിം ലീഗ്, സി.എം.പിണ്ടണ്ടണ്ട(ജോണ്‍) വിഭാഗം എന്നീ പാര്‍ട്ടികളില്‍ നിന്നും സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തില്‍ നിന്നും കാര്യങ്ങള്‍ മറച്ചുവെയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരായ ചില വ്യക്തികളെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.
അതില്‍ പരപ്പയിലെ കര്‍ഷക നേതാവായ കരുണാകരന്‍നായരെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
എന്നാല്‍ മേല്‍ഭരണസമിതിയും ഭൂരിപക്ഷ അംഗങ്ങളും സഹകരണ നിയമത്തിനും ചട്ടത്തിനും വിരുദ്ധരായവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആറോളം ഭരണസമിതി അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് യു.വി മുഹമ്മദ്കുഞ്ഞി ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."