HOME
DETAILS

വലതുയര്‍ന്ന് വയനാട്;  തുരങ്കമിട്ട് ഇടതും

  
backup
December 07 2020 | 03:12 AM

%e0%b4%b5%e0%b4%b2%e0%b4%a4%e0%b5%81%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%b0
 
കല്‍പ്പറ്റ: വയനാട്ടുകാരന്റെ വര്‍ഷങ്ങളായുള്ള 'ആവലാതികള്‍' മുറ പോലെ ആയുധമാക്കി പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് മുന്നണികള്‍. 
വയനാട് മെഡിക്കല്‍ കോളജ്, ചുരം ബദല്‍പാത, നഞ്ചങ്കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത, ഏറ്റവും ഒടുവില്‍ തെരഞ്ഞെുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് സജീവമായ 'ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത' തുടങ്ങി ചുരത്തിന് മുകളിലെ മനുഷ്യരുടെ സ്വപ്നങ്ങളുടെ വാദവും മറുവാദവും പ്രാദേശിക വികസനവും അവികസനവും ഉയര്‍ത്തിയുള്ള വോട്ടിനോട്ടം തകൃതിയാണിവിടെ.  
പിറന്നത് മുതല്‍ വലത്തോട്ട് ചാഞ്ഞ വയനാടിന്റെ വിധിയെഴുത്തില്‍ സാധാരണ 'സസ്‌പെന്‍സ്' ഉണ്ടാകാറില്ല.
 2005 ലെ ഡി.ഐ.സി കൂട്ടുകെട്ടിനൊപ്പം നാലുവര്‍ഷം മാത്രമാണ് ജില്ലാ ഭരണം ഇടത് കൈകളിലെത്തിയത്. കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് ഡി.ഐ.സി മുന്നണി വിട്ടതോടെ ഭരണവും നഷ്ടമായി. പക്ഷെ, ഇത്തവണ ചരിവ് ഇടത്തോട്ടാക്കാനാണ് ഇടതുമുന്നണിയുടെ കരുനീക്കങ്ങള്‍. ജില്ലാ പഞ്ചായത്ത് ഭരണം ഉന്നംവച്ചാണ് ഇടത് നീക്കം. നാല് പഞ്ചായത്ത് പ്രസിഡന്റുമാരാണ് ഇടത് നിരയില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളായുള്ളത്. ഇതിന് പുറമേ ജില്ലാ നേതാക്കളും മത്സര രംഗത്തുണ്ട്. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളെണ്ണി പറഞ്ഞാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. 
സ്വര്‍ണക്കടത്തൊന്നും താഴെ തട്ടില്‍ ബാധകമേയല്ലെന്നാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. എല്‍.ജെ.ഡിയുടേയും കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിന്റെയും മുന്നണി പ്രവേശവും യു.ഡി.എഫിലെ വിമത ശല്യവും അനുകൂലമാകുമെന്നും നേതൃത്വം കരുതുന്നു. 
 ഇടത്തോട്ട് വളയാത്ത വയനാട്ടില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. പ്രചാരണം രണ്ടാംഘട്ടം പിന്നിടുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് വലത് ക്യാംപിന്റെ വിലയിരുത്തല്‍.
 വിമതര്‍ക്കെതിരേ പുറത്താക്കല്‍ നടപടി സ്വീകരിച്ച കോണ്‍ഗ്രസിന് ചിലയിടങ്ങളിലെങ്കിലും തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നവരും മുന്നണി നേതാക്കളിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധയിലെത്തിയ വയനാട്ടിലെ പരാജയം ചര്‍ച്ചയാകുമെന്നതിനാല്‍ കരുതലോടെയാണ് യു.ഡി.എഫ് നീക്കങ്ങള്‍. വോട്ട് വിഹിതം വര്‍ധിപ്പിക്കലാണ് എന്‍.ഡി.എ ലക്ഷ്യം. 
 അതേസമയം തോട്ടം മേഖല ഉള്‍പ്പെടുന്ന ഡിവിഷനുകളില്‍ തൊഴിലാളികളുടെ മനസുവായിക്കാന്‍ പ്രചാരണം അവസാനിക്കാനിരിക്കുമ്പോഴും നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഭവന പദ്ധതികളില്‍ നിന്നുള്‍പ്പെടെ പുറത്താക്കപ്പെടുന്ന തൊഴിലാളികളുടെ വോട്ടഭ്യര്‍ഥനയുമായി എത്തുന്നവരോടുള്ള സമീപനം പ്രാദേശിക നേതൃത്വങ്ങളെ കുഴക്കുന്നുണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  16 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  16 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  16 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  16 days ago