ജോലി തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം
ആലക്കോട്: കണ്ണൂര്‍ വിമാനത്താവളത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. എന്‍.സി.പി നേതാവ് ആലപ്പുഴ ചമ്പക്കുളത്തെ പി.ആര് സലിം കുമാര്‍ ഉള്‍പ്പെട്ട സംഘത്തിനെതിരേയാണ് അന്വേഷണം. ക്രൈംബ്രാഞ്ച് സി.ഐ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തട്ടിപ്പിന് ഇരയായവരില്‍ നിന്ന് മൊഴിയെടുത്തു.
പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സലിം കുമാറിന്റെ അക്കൗണ്ടില്ലേക്ക് ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ പണം നിക്ഷേപിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ജോലി ലഭിക്കാതായതോടെയാണ് പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവന്നത്. സലിം കുമാര്‍ അക്കൗണ്ടിന് നിന്ന് പണം പിന്‍വലിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് പുറത്തായതോടെ ഇയാള്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."