എസ്.വൈ.എസ് റമദാന്‍ കാംപയിന്‍: ഖുര്‍ആന്‍ സന്മാര്‍ഗത്തിന്റെ വെളിച്ചം നല്‍കിയ ഗ്രന്ഥം: തങ്ങള്‍
മലപ്പുറം: 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' പ്രമേയത്തില്‍ സുന്നി യുവജന സംഘം ആചരിക്കുന്ന റമദാന്‍ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഖുര്‍ആന്‍ മാനവ കുലത്തിനു സന്മാര്‍ഗത്തിന്റെ വെളിച്ചം നല്‍കിയ ഗ്രന്ഥമാണെന്നു തങ്ങള്‍ പറഞ്ഞു. വിശുദ്ധ റമദാനില്‍ ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും വിശ്വാസികള്‍ സമയം കണ്ടെത്തണമെന്നും നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കാംപയിന്‍ പ്രവര്‍ത്തനം ഉപകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട്ടു നടന്ന ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സലീം എടക്കര, പി.എ ജബ്ബാര്‍ ഹാജി, ഖാസിം ഫൈസി പോത്തനൂര്‍, കെ.എസ് ഇബ്രാഹീം മുസ്‌ലിയാര്‍, പി.കെ ലത്വീഫ് ഫൈസി സംബന്ധിച്ചു. കാംപയിന്റെ ഭാഗമായി തസ്‌കിയത്ത് സംഗമം, ഇഫ്താര്‍ സംഗമം, മുദാറസ ഖുര്‍ആന്‍ മനഃപാഠ പാരായണ മത്സരം, സൂറതുന്നൂര്‍ വിശകലന പരീക്ഷ, മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം, ഇഅ്തികാഫ് ജല്‍സ, ഉറവ് റിലീഫുകള്‍, പ്രാഥമിക മതവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."